മാലിക്കോ, ദൃശ്യം രണ്ടോ? ആമസോണിൽ റെക്കോഡ് തുക നേടിയ ചിത്രമേത്? കണക്കുകൾ ഇങ്ങനെ
ദൃശ്യം ഇറങ്ങി എട്ടുവര്‍ഷത്തിന് ശേഷം രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ എല്ലാവരും പതിവുപോലെ തിയറ്റര്‍ റിലീസായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആശീര്‍വാദ് സിനിമാസ് ഏവരെയും അമ്പരപ്പിച്ച് കൊണ്ട് ദൃശ്യം രണ്ട് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുകയായിരുന്നു.
കൊവിഡ് പ്രതിസന്ധി വന്നതോടെ ഒടിടി റിലീസുകളുടെ കാലമാണ് മലയാള സിനിമയിൽ. സൂഫിയും സുജാതയും എന്ന ചിത്രം കൊവിഡിലെ ഒടിടി റിലീസിന് മലയാളത്തിൽ തുടക്കമിട്ടെങ്കിൽ തരംഗമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണായിരുന്നു. പിന്നാലെ ദൃശ്യം രണ്ടാം ഭാഗം ഒടിടി റിലീസായതോടെ മലയാളികൾക്ക് മുന്നിലേക്ക് നിരവധി സിനിമകളാണ് ഓൺലൈനായി എത്തിയത്. സീ യു സൂൺ, ജോജി, മാലിക് എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്റേതായി വലിയ കാലദൈർഘ്യം ഇല്ലാതെ ഒടിടിയിൽ പ്രദർശനത്തിന് എത്തിയത്.
ഒടിടി റിലീസുകളുടെ കൂട്ടത്തിൽ ഇതുവരെയുളളതിൽ ഏറ്റവും വലിയ തുക നേടിയ മലയാള ചിത്രം ഏതായിരിക്കും ? ആമസോൺ പ്രൈം അടക്കമുളള ഒടിടി പ്ലാറ്റ് ഫോമുകൾക്ക് സിനിമ കൊടുത്താൽ നിർമ്മാതാക്കൾക്ക് ലാഭമോ, നഷ്ടമോ എന്നാണ് പ്രേക്ഷകർ കണക്ക് കൂട്ടുന്നത്. തിയറ്ററിൽ നിന്നും ലഭിച്ചിരുന്ന വരുമാനം ഓൺലൈൻ റിലീസുകളിലൂടെ നേടാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യവും. ഇതിൽ നിലവിൽ വന്ന കണക്കുകൾ പ്രകാരം ആമസോൺ പ്രൈമിൽ നിന്നും ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് രണ്ട് ചിത്രങ്ങൾക്കാണ്. ഒന്ന് മോഹൻലാൽ നായകനായി എത്തിയ ജിത്തു ജോസഫിന്റെ ദൃശ്യം രണ്ട്. മറ്റൊന്ന് ഫഹദ് ഫാസിലിന്റെ മഹേഷ് നാരായണൻ ഒരുക്കിയ മാലിക്.

കൊവിഡിന് ഇടയില്‍ മലയാള സിനിമാലോകത്തിന് പ്രതീക്ഷ നല്കി ഷൂട്ടിങ് തുടങ്ങുകയും പിന്നീട് നല്ല രീതിയില്‍ കച്ചവടം നടത്തുകയും ചെയ്ത സിനിമയാണ് ജിത്തു ജോസഫ്-മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ ടീമിന്റെ ദൃശ്യം രണ്ട്. ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തിയ സിനിമ വലിയ അഭിപ്രായങ്ങള്‍ നേടുകയും ചെയ്തിരുന്നു. ഒടിടി, മറ്റ് ഭാഷകളില്‍ ഒരുക്കല്‍, ചൈനീസ് വേര്‍ഷന്‍ എന്നിവ വഴി ദൃശ്യം രണ്ട് 75 കോടിയിലേറെ ലാഭമുണ്ടാക്കിയെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ.
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു മാലിക്. തിയറ്ററിൽ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകരുടെ ആദ്യ തീരുമാനം. എന്നാൽ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിർമ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിർബന്ധിതനായി. 27 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. മാലിക്കിന് ആമസോൺ പ്രൈമിൽ നിന്നും എത്ര രൂപ ലഭിച്ചു എന്ന് സംവിധായകനായ മഹേഷ് നാരായണൻ തന്നെയാണ് വെളിപ്പെടുത്തിയത്. 22 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം മാലിക് വാങ്ങിയതെന്നാണ് മഹേഷ് അറിയിച്ചത്.
ഒന്നരവർഷത്തോളം ഈ സിനിമ കാത്തുവച്ചു. തിയറ്ററിൽ എന്നു റിലീസ് ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴും പറയാനാകുന്നില്ല. പണം മുടക്കിയ നിർമാതാവിനെ സുരക്ഷിതനാക്കേണ്ടത് എന്റെ കൂടി ബാധ്യതയാണ്. അദ്ദേഹത്തിന് ഒടിടി വിൽപ്പനയിലൂടെ 22 കോടി രൂപ കിട്ടും. മറ്റ് വിൽപ്പനകൾ കൂടി നടക്കുമ്പോൾ സിനിമ ലാഭകരമാകുമെന്നുമാണ് മഹേഷ് പറഞ്ഞത്. നിലവിൽ മാലിക്കിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റിരിക്കുന്നത് ഏഷ്യാനെറ്റിനാണ്.

ദൃശ്യം ഇറങ്ങി എട്ടുവര്‍ഷത്തിന് ശേഷം രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ എല്ലാവരും പതിവുപോലെ തിയറ്റര്‍ റിലീസായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആശീര്‍വാദ് സിനിമാസ് ഏവരെയും അമ്പരപ്പിച്ച് കൊണ്ട് ദൃശ്യം രണ്ട് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുകയായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ഇടയില്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന 75 കോടി നിര്‍മ്മാണ ചിലവ് വന്ന ചിത്രം റിലീസ് ചെയ്യാനാകാതെ ഇരിക്കുമ്പോള്‍ തനിക്ക് മുന്പില് മറ്റ് വഴികൾ ഇല്ലെന്നായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇതിനെക്കുറിച്ച് അന്ന് വിശദീകരിച്ചത്.
20 കോടിയ്ക്ക് നിര്‍മ്മിച്ച ചിത്രം ഒടിടി കച്ചവടത്തിലൂടെ മാത്രം 30 കോടി ലാഭമുണ്ടാക്കി എന്നാണ് സൂചന. രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമില്‍ നടന്ന ഏറ്റവും വലിയ കച്ചവടമാണ് ഇതെന്നും പറയുന്നു. കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലെ റീമേക്കും അതിന്റെ കച്ചവടവുമുണ്ട്. തെലുങ്കില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യം രണ്ട് നിര്‍മ്മിച്ചത്. 30 കോടി അവിടെ നിര്‍മ്മാണച്ചെലവ് വന്ന ചിത്രം റിലീസിന് മുമ്പ് ലാഭകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിടി റിലീസിനായുളള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന് പുറമെ ദൃശ്യം വാങ്ങിയ ചൈനീസ് കമ്പനി തന്നെ രണ്ടാം ഭാഗവും വാങ്ങിയിട്ടുണ്ട്. നിര്‍മ്മാണ ചെലവിലും വലിയ തുകയ്ക്കാണ് കച്ചവടമെന്നാണ് അറിവ്. ആകെ എത്ര കോടി ദൃശ്യം രണ്ട് ലാഭമുണ്ടാക്കി എന്നത് രഹസ്യമാണെങ്കില്‍ പോലും 75 കോടിയിലേറെ എന്നത് വിശ്വസനീയമായ കണക്കാണെന്നാണ് ലഭിച്ച വിവരങ്ങൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഒടിടി റിലീസുകൾ ഒടിടിയിൽ മാത്രമോ, തിയറ്ററിൽ പ്രദര്‍ശിപ്പിക്കില്ലേ?
ഫഹദിന്റെ മൂന്ന് ഒടിടി റിലീസുകൾ, മലയാള സിനിമയിൽ വീണ്ടും വിലക്ക് ഭീഷണി
സൂഫിയും സുജാതയും മുതൽ ഫഹദ് വരെ, ഒടിടിക്കെതിരെയുളള വിലക്ക് ഭീഷണികൾ
സർക്കാർ തലത്തിൽ ഒടിടി വരുന്നത് നല്ലത്, നെറ്റ് ഫ്ളിക്സും പ്രൈമും നൽകുന്ന തുക മറ്റ് ഒടിടികൾക്ക് നൽകാനാകുമോ? ബാദുഷ ചോദിക്കുന്നു