27 കോടി ബജറ്റിലെ മാലിക് ആമസോണിന് വിറ്റത് എത്ര കോടിക്ക് ?
ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മാലിക്. നിമിഷ സജയനാണ് മാലിക്കിലെ നായിക.
കൊവിഡ് പ്രതിസന്ധി വന്നതോടെ ഒടിടി റിലീസുകളുടെ കാലമാണ് മലയാള സിനിമയിൽ. ഫഹദ് ഫാസിൽ നായകനായ മൂന്ന് ചിത്രങ്ങളാണ് തുടരെ ഒടിടിയിൽ റിലീസ് ചെയ്തത്. ഏറ്റവും ഒടുവിൽ എത്തിയ ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ചിത്രം മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു ഇത്. തിയറ്ററിൽ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകരുടെ ആദ്യ തീരുമാനം. എന്നാൽ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിർമ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിർബന്ധിതനായി.
27 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. ആമസോൺ പ്രൈമിൽ സിനിമ കൊടുത്താൽ നിർമ്മാതാക്കൾക്ക് ലാഭമോ, നഷ്ടമോ എന്നാണ് പ്രേക്ഷകർ കണക്ക് കൂട്ടുന്നത്. തിയറ്ററിൽ നിന്നും ലഭിച്ചിരുന്ന വരുമാനം ഓൺലൈൻ റിലീസുകളിലൂടെ നേടാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യവും. മാലിക്കിന് ആമസോൺ പ്രൈമിൽ നിന്നും എത്ര രൂപ ലഭിച്ചു എന്ന് സംവിധായകനായ മഹേഷ് നാരായണൻ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒന്നരവർഷത്തോളം ഈ സിനിമ കാത്തുവച്ചു. തിയറ്ററിൽ എന്നു റിലീസ് ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴും പറയാനാകുന്നില്ല. പണം മുടക്കിയ നിർമാതാവിനെ സുരക്ഷിതനാക്കേണ്ടത് എന്റെ കൂടി ബാധ്യതയാണ്. അദ്ദേഹത്തിന് ഒടിടി വിൽപ്പനയിലൂടെ 22 കോടി രൂപ കിട്ടും. മറ്റ് വിൽപ്പനകൾ കൂടി നടുക്കുമ്പോൾ സിനിമ ലാഭകരമാകുമെന്നുമാണ് മഹേഷ് പറഞ്ഞത്. നിലവിൽ മാലിക്കിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റിരിക്കുന്നത് ഏഷ്യാനെറ്റിനാണ്.
ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മാലിക്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് 15 കിലോയോളം ശരീരഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മാലികിന് മികച്ച അഭിപ്രായം, റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം ടെലഗ്രാമിൽ
മരണമെന്നത് മധുരം, മാലിക് ക്ലൈമാക്സിലെ റഹീമുൻ അലീമുൻ പാട്ട് പറയുന്നത്
മാലിക്കിൽ ഒരു രാഷ്ട്രീയ പാർട്ടി മാത്രം, അതും പച്ചക്കൊടിയുളളത്, എന്തുകൊണ്ട്? എൻ.എസ് മാധവന്റെ അഞ്ച് ചോദ്യങ്ങൾ
മാലിക്കോ, ദൃശ്യം രണ്ടോ? ആമസോണിൽ റെക്കോഡ് തുക നേടിയ ചിത്രമേത്? കണക്കുകൾ ഇങ്ങനെ