യൂറോ കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ചതോടെ തോൽവി അറിയാതെ 34 മത്സരങ്ങളാണ് ഇറ്റലി പൂർത്തിയാക്കിയത്. 35ാമത്തെ ഇറ്റലിയുടെ മത്സരം അർജന്റീനയുമായി ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
യൂറോ, കോപ്പ അമേരിക്ക ആവേശത്തിൽ നിന്ന് ഫുട്ബോൾ ലോകം ഉണർന്ന് വരുന്നതേയുളളൂ. അടുത്ത വർഷം ഖത്തറിൽ നടക്കാനുളള ലോകകപ്പാണ് ഇനി കായികപ്രേമികളുടെ ഉത്സവം. അതിന് മുൻപായി വീണ്ടുമൊരു ത്രസിപ്പിക്കുന്ന കരുത്തുറ്റ പോരാട്ടം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റൊന്നുമല്ല, യൂറോ കപ്പ് ചാംപ്യൻമാരായ ഇറ്റലിയും കോപ്പ ചാംപ്യൻമാരായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടിയേക്കുമെന്നാണ് വിവരം. ഇതിനായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമെബോൾ യുവേഫയെ സമീപിച്ചു. അനുകൂല നിലപാടാണ് യുവേഫയുടേത് എങ്കിൽ യൂറോ-കോപ്പ ചാംപ്യൻമാർ ഏറ്റുമുട്ടുന്നതിനുളള തിയതി കുറിക്കപ്പെടും. 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി മത്സരം മടത്താനാണ് കോൺമെബോൾ ആലോചന.
യൂറോ-കോപ്പ ചാംപ്യൻമാരുടെ പോരാട്ടം നേരത്തെയും
വൻകരകളിലെ ടൂർണമെന്റുകളിലെ ജേതാക്കളും മറ്റുളളവരും അടക്കം എട്ടു ടീമുകൾ പങ്കെടുക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പ് 1992ൽ ആരംഭിച്ചിരുന്നു. 1992ലും 1995ലും കിംഗ് ഫാദ് കപ്പ് എന്നറിയപ്പെട്ടിരുന്ന ഇത് 1997ലെ മൂന്നാമത്തെ എഡിഷൻ മുതലാണ് ഫിഫ കോൺഫെഡറേഷൻ കപ്പ് എന്നറിയപ്പെട്ടത്. 1992 ൽ അർജന്റീന ജേതാക്കളായപ്പോൾ ഏറ്റവും ഒടുവിൽ, 2017ൽ നടന്ന കോൺഫെഡറേഷൻ കപ്പിൽ ജർമ്മനിയാണ് ജേതാക്കളായത്. പിന്നീട് ഇതുവരെ ടൂർണമെന്റ് നടന്നിട്ടില്ല.
യൂറോ, കോപ്പ ചാംപ്യൻമാർ ഏറ്റുമുട്ടുന്ന അർത്തേമിയോ ഫ്രാഞ്ചി ട്രോഫി നേരത്തെ സംഘടിപ്പിച്ചിരുന്നു. 1985, 1993 എന്നി രണ്ട് വർഷങ്ങളിലാണ് ഈ മത്സരം നടന്നത്. യുറഗ്വായെ തോൽപ്പിച്ച് ഫ്രാൻസായിരുന്നു 1985ൽ ഈ കപ്പടിച്ചത്. 1993ൽ യൂറോ കപ്പ് ചാംപ്യൻമാരായ ഡെന്മാർക്കിനെ തോൽപ്പിച്ച് അർജന്റീനയാണ് ജയം നേടിയത്.
ഇറ്റലിയുടെ വിജയക്കുതിപ്പിന് ആര് തടയിടും
യൂറോ കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ചതോടെ തോൽവി അറിയാതെ 34 മത്സരങ്ങളാണ് ഇറ്റലി പൂർത്തിയാക്കിയത്. 35ാമത്തെ ഇറ്റലിയുടെ മത്സരം അർജന്റീനയുമായി ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി മാത്രമേ ഈ പോരാട്ടം ഉണ്ടാകു എന്നാണ് വിവരം. അതിന് മുൻപെ 2021 സെപ്റ്റംബർ ഒന്ന് മുതൽ തുടങ്ങുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇറ്റലിക്ക് പോരാട്ടങ്ങൾ അവശേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ആരായിരിക്കും ഇറ്റലിയെ തോൽപ്പിക്കുക എന്നത് കണ്ടറിയാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫൈനലിൽ അർജന്റീനയെ കിട്ടണം, കപ്പ് ബ്രസീലിനുളളതെന്ന് നെയ്മർ; കോപ്പയിലെ ആവേശം വാനോളം
നെയ്മർ നല്ല കുട്ടിയായത് കൊണ്ട് അങ്ങനെ പറഞ്ഞു, ഞങ്ങളും ജയിക്കാനാണ് ഇറങ്ങുന്നതെന്ന് മെസി
പന്ത് തട്ടുന്ന കാലത്ത് കേട്ട പേരാണ് അർജന്റീന, യൂറോയെക്കാൾ ടഫാണ് കോപ്പ അമേരിക്ക; മുഹമ്മദ് റാഫിയുടെ വിലയിരുത്തൽ
10 മഞ്ഞക്കാർഡ്, 47 ഫൗൾ; മെസിയെ പൂട്ടാൻ നോക്കി കാർഡ് കിട്ടിയത് ആറ് പേർക്ക്, പരുക്കൻ കളി ഇങ്ങനെ