എറണാകുളം നഗരത്തിലെ ഇടപ്പള്ളി കവലയില്‍നിന്ന് കളമേശേരിയിലേക്കുള്ള പാതയില്‍ ഇടതുവശത്താണ് പണിതീരാത്ത നടപ്പാത കാണാം. ദിവസവും ആയിരങ്ങങ്ങള് വന്നുപോകുന്ന ലുലു മാളിന് ചേര്‍ന്നുള്ള ഇടം. കലുങ്ക് പണിയാനായി പൊതുമരാമത്ത് വകുപ്പ് ഈ നടപ്പാത പൊളിച്ചു. ഇപ്പോള്‍ രണ്ട് മാസം പിന്നിട്ടു. പണി തുടങ്ങിയ ഇടത്തുതന്നെ നില്ക്കുന്നു. എന്ന് തീരുമെന്നോ, എപ്പോള്‍ നടക്കാന്‍ കഴിയുമെന്നോ ഒരു പിടിയുമില്ല. 12 വീതിയിലും 20 അടി നീളത്തിലും ആറ് അടി ആഴത്തിലുമാണ് ഈ കുഴി. വീഴാതാരിക്കാനുള്ള ഏക മുന്നറിയിപ്പ് വെള്ളയും ചുവപ്പും ചേര്‍ന്ന ഒരു റിബണ്‍ മാത്രം. ദിവസേന ആയിരിക്കണക്കിനാളുകള്‍ക്ക് ഈ പാത ഉപയോഗിക്കേണ്ടതുണ്ട്. ഇപ്പോള്‍ അവര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കണം. സ്ഥിരം പാത ഉപയോഗിക്കേണ്ടിവരുന്നവര്‍ പറയുമ്പോള്‍ അറിയാം അതിന്റെ യഥാര്‍ഥ ബുദ്ധിമുട്ട്. കാണാം വീഡിയോ
Related Stories
ആര് കാണാൻ? വെള്ളക്കെട്ടിലായ കൊച്ചിക്കാരുടെ ദുരിതം
ശരിദൂരം വലിച്ചെറിഞ്ഞ് ജനം; 'വിശ്വാസ'വോട്ട് നഷ്ടപ്പെട്ട് സുകുമാരന്‍ നായര്‍
എല്‍ഡിഎഫിന് ഇരട്ടനേട്ടം; മൂന്നില്‍ തൃപ്തിപ്പെട്ട് യുഡിഎഫ്, ബിജെപിക്ക് ആഘാതം വലുത്
കണ്ണീരായി അവിനാശി ബസ് ദുരന്തം: 19 മരണം