ലക്ഷം വ്യാജ ഇടപാടുകാര്‍; 12,733 കോടിരൂപയുടെ തട്ടിപ്പ്, ഡിഎച്ച്എഫ്എല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ്
ഇന്ത്യയിലെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വലിയ സാമ്പത്തിക തിരിമറികളിലൊന്നായാണ് ഈ കേസിനെ കണക്കാക്കുന്നത്.
ദിവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് (ഡി എച്ച് എഫ് എല്‍ ) ഒരു ലക്ഷം വ്യാജ വായ്പ അപേക്ഷകരെ ഉപയോഗിച്ച് 12,733 കോടി രൂപ 80 ഷെല്‍ കമ്പനികളിലേക്ക് വകമാറ്റിയതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു. മുംബൈയിലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായുള്ള പ്രത്യേക കോടതിയിലാണ് ഇ ഡി ഇക്കാര്യം പറഞ്ഞത്.
ഡി എച്ച് എഫ് എല്‍ ചെയര്‍മാനും മാനേജിങ് ഡയറ്കടറുമായി കപില്‍ വാധ്വാന്റെ റിമാന്‍ഡ് അപേക്ഷയിലാണ് ഇ ഡി ഈ വാദം ഉന്നയിച്ചത്. 27 ന് അറസ്റ്റ് ചെയ്ത സി എം ഡിയെ പ്രത്യേക കോടതി 31 വരെ കസ്റ്റഡയില്‍ വിട്ടിരുന്നു.
80 ഷെല്‍ കമ്പനികളിലേക്കാണ് ഫണ്ട് മാറ്റിയത്. സാങ്കല്‍പ്പിക ഇടപാടുകളിലൂടെ പണം വഴിതിരിച്ചുവിട്ടുവെന്ന സംഭവത്തില്‍ ചില ബില്‍ഡര്‍മാരുടെ ഇടപെടലും അന്വേഷിക്കുന്നുണ്ടെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ആവശ്യമായ നടപടികളെടുക്കാതെയാണ് പണം ഷെല്‍ കമ്പനികളിലേക്ക് മാറ്റിയതെന്നും വായ്പകള്‍ അനുവദിച്ച ഒരുലക്ഷം പേര് വ്യാജമാണെന്നും കണ്ടെത്തിയതായും 2015ലാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നടന്നതെന്നും ഇ ഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നിലവില്‍ ഈ 80 ഷെല്‍ കമ്പനികളുടെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് എന്‍ഫോഴ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വലിയ സാമ്പത്തിക തിരിമറികളിലൊന്നായാണ് ഈ കേസിനെ കണക്കാക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!