വിരമിക്കാൻ സമയമായി, 15 വർഷം മുമ്പ് ഞാൻ രാജ്യത്തിനായി 69 ടെസ്റ്റ് കളിക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ വിശ്വസിക്കില്ലായിരുന്നു
15 വർഷം മുമ്പ് എന്നോടാരെങ്കിലും ഞാൻ രാജ്യത്തിനായി 69 ടെസ്റ്റ് മത്സങ്ങൾ കളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിക്കില്ലായിരുന്നു. ഇത്രയും കളിക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു കാര്യമാണെന്ന് കരുതുന്നു. ഡുപ്ലെസിസ് പറയുന്നു.
സൗത്താഫ്രിക്കൻ മുൻനായകനും മധ്യനിരബാറ്റ്സ്മാനുമായ ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. എന്റെ ഹൃദയം പറയുന്നു, പുതിയ അധ്യായം കുറിക്കാനുള്ള സമയമായെന്ന്. തീരുമാനത്തെക്കുറിച്ച് ഡുപ്ലെസിസ് പറയുന്നതിങ്ങനെ.
അടുത്ത രണ്ട് വർഷങ്ങൾ ടി20 ലോകകപ്പുകളുടെ കാലമാണ്. അതിൽ ഫോക്കസ് ചെയ്യാനുണ്ട്. രാജ്യത്തിനു വേണ്ടി എല്ലാ ഫോർമാറ്റുകളിലും കളിക്കാനായതിന്റെ സന്തോഷമുണ്ട്. ഇതാണ് ടെസ്റ്റ് മത്സരങ്ങൾ മതിയാക്കാനുള്ള ഉചിതമായ സമയമെന്ന് കരുതുന്നു. ഡുപ്ലെസിസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
15 വർഷം മുമ്പ് എന്നോടാരെങ്കിലും ഞാൻ രാജ്യത്തിനായി 69 ടെസ്റ്റ് മത്സങ്ങൾ കളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിക്കില്ലായിരുന്നു. ഇത്രയും കളിക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു കാര്യമാണെന്ന് കരുതുന്നു. ഡുപ്ലെസിസ് പറയുന്നു.
സൗത്താഫ്രിക്കയ്ക്കു വേണ്ടി 69 മത്സരങ്ങൾ കളിച്ച ഫാഫിന്റെ റെക്കോർഡുകൾ ഇങ്ങനെയാണ്.
Matches - 69
Runs - 4163
100s - 10
50s - 21
Highest - 199 v SL
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!