വെളളമാണ് കുടിക്കേണ്ടത്, കൊക്കകോളയല്ല; വേദിയിലെ കോളക്കുപ്പികൾ എടുത്തുമാറ്റി നീരസം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ
36കാരനായ താരത്തിന്റെ അഞ്ചാമത് യൂറോകപ്പാണ് ഇത്തവണത്തേത്. 2004ൽ ഗ്രീസിനെതിരെ ആയിരുന്നു റൊണാൾഡോയുടെ യൂറോയിലെ ആദ്യഗോൾ.
യൂറോകപ്പിൽ കരുത്തൻമാരുടെ ഗ്രൂപ്പിലാണ് പോർച്ചുഗൽ. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോർച്ചുഗൽ കപ്പ് ഉയർത്തുമെന്ന് കരുതുന്ന ആരാധകർ നിരവധിയാണ്. ജർമ്മനിയും ഫ്രാൻസും അടങ്ങുന്ന മരണഗ്രൂപ്പിൽ ഹംഗറിയാണ് മറ്റൊരു ടീം. ആദ്യമത്സരത്തിന് മുമ്പെ സോഷ്യൽമീഡിയയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. യൂറോകപ്പ് വാർത്തസമ്മേളനത്തിന് എത്തിയ ക്രിസ്റ്റ്യാനോ തന്റെ മുമ്പിൽ കുടിക്കാനായി വെച്ചിരുന്ന കൊക്കകോളയുടെ കുപ്പികൾ ആദ്യം തന്നെ നീരസത്തോടെ മാറ്റുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.
യൂറോകപ്പിൽ ഹംഗറിയുമായുളള ആദ്യമത്സരത്തിന് മുമ്പെയുളള വാർത്താസമ്മേളനത്തിനാണ് ക്രിസ്റ്റാന്യോയും ടീം ഒഫീഷ്യലും എത്തിയത്. വേദിയിൽ ഇരുവർക്കും മുമ്പിലായി കൊക്കകോളയുടെ രണ്ട് കുപ്പികൾ വീതം ഉണ്ടായിരുന്നു. യൂറോ കപ്പിന്റെ ഒഫീഷ്യൽ സ്പോൺസർ കൂടിയാണ് കൊക്കകോള. എന്നാൽ കസേരയിലിരുന്ന റൊണാൾഡോ ആദ്യം തന്നെ രണ്ടുകുപ്പി കൊക്കകോളയും എടുത്ത് മാറ്റുകയായിരുന്നു. ക്യാമറകൾക്ക് മുമ്പിൽ വരാത്ത വിധത്തിൽ ദേഷ്യത്തോടെ അത് നീക്കം ചെയ്ത താരം സമീപത്തിരുന്ന കുപ്പിവെളളം എടുത്ത് ഉയർത്തി. കൂടാതെ വെളളമാണ് കുടിക്കേണ്ടത് എന്നും ചുറ്റുമുളളവരോട് പറയുന്നു. കൊക്കകോളകൾ അടക്കമുളള സോഫ്റ്റ് ഡ്രിങ്കുകളോട് ഒന്നും തന്നെ തനിക്ക് താത്പര്യമില്ലെന്ന കാര്യം റൊണാൾഡോ നേരത്തെയും സൂചിപ്പിച്ചിരുന്നു. തന്റെ മകൻ ലോക ഫുട്ബോളറാകുമോ എന്ന ചോദ്യത്തിന് കണ്ടറിയണമെന്നും അവൻ കോള കുടിച്ചും ക്രിസ്പിയായ ഭക്ഷണം നുണഞ്ഞും കഴിയുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നു എന്നായിരുന്നു മുൻപൊരിക്കൽ ക്രിസ്റ്റ്യാനോ പറഞ്ഞത്.
36കാരനായ താരത്തിന്റെ അഞ്ചാമത് യൂറോകപ്പാണ് ഇത്തവണത്തേത്. 2004ൽ ഗ്രീസിനെതിരെ ആയിരുന്നു റൊണാൾഡോയുടെ യൂറോയിലെ ആദ്യഗോൾ. നിലവിൽ ഒൻപത് ഗോളുകളുമായി ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റിനിക്കൊപ്പമാണ് ക്രിസ്റ്റ്യാനോ.
???????? Cristiano Ronaldo wasn't pleased with the bottles of coke at his press conference and shouted 'drink water!'...#POR | #CR7 pic.twitter.com/QwKeyKx2II
— The Sportsman (@TheSportsman) June 14, 2021
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!