17 ദിവസം; രണ്ട് മാപ്പ്: കമന്ററി ബോക്സില്‍ ദിനേഷ് കാര്‍ത്തികിന്റെ ഇരട്ട പിഴവുകള്‍
കമന്ററി ബോക്സില്‍ ഈ പ്രയോഗം അനുചിതമായിരുന്നു. കാര്‍ത്തിക്കിന് തന്നെ അത് ബോധ്യം വന്നു.
ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെ പോലെ എന്ന സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദിനേഷ് കാര്‍ത്തിക്ക് വിവാദത്തിന് വിരാമമിടാന്‍ ശ്രമിച്ചു. ഭാര്യയും അമ്മയും ശകാരിച്ചെന്ന വിശദീകരണം കൂടി കാര്‍ത്തിക്ക് മാപ്പുപറച്ചിലിനൊപ്പം അറിയിച്ചു.
കളിക്കളത്തില്‍നിന്ന് കമന്ററി ബോക്സില്‍ എത്തിയിട്ട് 17 ദിവസം പിന്നിട്ടപ്പോള്‍ കാര്‍ത്തിക്കിന് രണ്ട് തവണ മാപ്പ് പറയേണ്ടിവന്നു. അയല്‍വാസിയുടെ ഭാര്യയെ പോലെ എന്ന പരാമര്‍ശത്തിന് മുമ്പായിരുന്നു ആദ്യ മാപ്പ്. പക്ഷെ അതാരും അത്ര ശ്രദ്ധിച്ചില്ല.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇംഗ്ലീഷ് മുന്‍ താരവും മികച്ച കമന്ററ്ററുമായ നാസിര്‍ ഹുസൈനുമായുള്ള സംഭാഷഷമായിരുന്നു ഇതില്‍ ആദ്യ സംഭവം. രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിനെ പ്രശംസിച്ച് നാസിര്‍ ഹുസൈന് പറഞ്ഞ വാക്കുകളോട് കാര്‍ത്തിക്കിന്റെ പ്രതികരണം സുഖകരമായിരുന്നില്ല. ഷോട്ട് പിച്ച് ബോളുകള്‍ കളിക്കുന്നതില്‍ രോഹിത് ശര്‍മ കാണിക്കുന്ന ആക്രമണോത്സുകതയും പുള്‍ ഷോട്ടുകളില്‍ അദ്ദേഹത്തിന്റെ മേല്‍ക്കൈയും വര്‍ണിക്കുന്നതായിരുന്നു നാസിര്‍ ഹുസൈന്റെ പരാമര്‍ശം. പ്രശംസാ വാചകം വന്നതിന് തൊട്ടുപിന്നാലെ കാര്‍ത്തിക്കിന്റെ മറുപടി വന്നു. -'താങ്കള്‍ ചെയ്തതിന്റെ നേര് വിപരീതം'
????????
— PUROHIT_YASHWANT (@BhabaRazz) June 21, 2021
Nasser Hussain: Rohit is a great puller of the short ball. Uses his feet well against spin. Shows positive intent.
Dinesh Karthik: Yes, exactly the opposite of you.@DineshKarthik @BCCI @cricketaakash @WisdenIndia pic.twitter.com/Z8eszySilu
കമന്ററി ബോക്സില്‍ ഈ പ്രയോഗം അനുചിതമായിരുന്നു. കാര്‍ത്തിക്കിന് തന്നെ അത് ബോധ്യം വന്നു. പിറ്റേന്ന് കമന്ററി ബോക്സില്‍ എത്തിയപ്പോള്‍ കാര്‍ത്തിക്ക് ഇതിന് നാസര്‍ ഹുസൈനോട് ക്ഷമ ചോദിച്ചു. ഇത് ആദ്യ സംഭവം.
നാസിര്‍ ഹുസൈന്, സുനില്‍ ഗാവസ്കര്‍, ഇയാന്‍ ബിഷപ്പ് എന്നി മഹാരധന്മാര്ക്കൊപ്പം കളി വിശകലനം ചെയ്യുമ്പോള്‍ കാര്‍ത്തിക്കിന് ചൂളല്‍ ഉണ്ടായില്ലെന്ന് രീതിയില്‍ സോഷ്യല്‍ മീഡിയിയില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അന്ന് പിന്തുണച്ചിരുന്നു. പക്ഷെ, പ്രയോഗിച്ച വാക്കുകള്‍ തെറ്റായിരുന്നു എന്ന് കാര്‍ത്തിക്കിന് തന്നെ ബോധ്യം വന്നു.
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ് എന്ന വിവേകം കാര്‍ത്തിക്കിന് അതുകഴിഞ്ഞ് ഉണ്ടായില്ല. അതാണ് ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെ പോലെയാണ് എന്ന രണ്ടാം പ്രയോഗത്തിന് കാരണം.
ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെയായിരുന്നു ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെ പോലെയാണ് എന്ന കാര്‍ത്തിക്കിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. അതിനോട് ഉടന്‍ തന്നെ രൂക്ഷ വിമര്‍ശനം പുറത്ത് ഉയര്‍ന്നു. ഇംഗ്ലണ്ട്-ശ്രീലങ്ക മൂന്നാം ഏകദിനത്തിന്റെ തുടക്കത്തില്‍ കാര്‍ത്തിക്ക് ക്ഷമാപണം നടത്തി.
കഴിഞ്ഞ മത്സരത്തിനിടെ സംഭവച്ച കാര്യങ്ങളില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഉദ്ദേശിച്ചത് പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്. പറഞ്ഞത് തെറ്റി. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പറയാന്‍ പാടില്ലാത്തതായിരുന്നു എന്റെ വായില്‍നിന്ന് വന്നത്. ഭാര്യയും അമ്മയും അതിന് എന്നെ ശാസിച്ചു-
ഇങ്ങനെയായിരുന്നു ക്ഷമാപണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കാർത്തിക്കിന്റെ കാര്യമാണ് കഷ്ടം; ടീം മാറിയിട്ടും മങ്ങിയ ഫോമിലുള്ള ഉത്തപ്പയ്ക്ക് ഒരു 75 റൺസടിച്ചാൽ നാഴികക്കല്ല് താണ്ടാം
22 ബോളില്‍ 50; രണ്ടുവര്‍ഷം മുമ്പേ ഇവര്‍ക്കെതിരെ കാര്‍ത്തിക് നേടിയിരുന്നു; പക്ഷെ അതല്ലല്ലോ ഇത്!
വേണമെങ്കിൽ നിർബന്ധിച്ചാൽ താൻ വീണ്ടും കൊൽക്കത്തൻ ക്യാപ്റ്റനാകാമെന്ന് ദിനേഷ് കാർത്തിക്