ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ 'തട്ട'ത്തിലെ കമ്യൂണിസ്റ്റ്
തട്ടത്തിൻ മറയത്തിലെ വിപ്ലവവീര്യമുള്ള ഡയലോഗിനെക്കുറിച്ച് സിനിമയിൽ മനോജായി വേഷമിട്ട ദീപക്കിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം, അറിയാം. ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ തട്ടത്തിലെ കമ്യൂണിസ്റ്റ് ഡയലോഗ്
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയത്. ബോക്സ് ഓഫീസിലും വൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലൂടെ നിവിൻ പോളി എന്ന നടനും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും അവരവരുടെ സ്ഥാനം പ്രേക്ഷകരുടെ മനസിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു. നിരവധി ഹിറ്റ് ഡയലോഗുകളും ചിരിക്കാനുള്ള സീനുകളും ഉണ്ടായിരുന്ന ചിത്രത്തിൽ ഇപ്പോഴും പ്രേക്ഷകർ ഓർമിക്കുകയും ചിലരെങ്കിലും വാട്ട്സ് അപ്പ് സ്റ്റാറ്റസാക്കുകയും ചെയ്യുന്ന ഡയലോഗുകളിലൊന്നാണ് ചിത്രത്തിൽ ദീപക് പറമ്പോൾ നടിച്ച കമ്യൂണിസ്റ്റ് സഹയാത്രികവേഷം കൈയ്യാളുന്ന മനോജിന്റെ ഡയലോഗുകൾ. ഇന്നും ആരാവണം കമ്യൂണിസ്റ്റ്, അല്ലെങ്കിൽ എന്താണ് കമ്യൂണിസം എന്നതിനുള്ള ഒരു നിർവചനമായോ മറ്റോ ഒക്കെ ചിലരെങ്കിലും നിത്യജീവിതത്തിൽ ഈ ഡയലോഗുകൾ ഏറ്റു പറയുന്നത് പലപ്പോഴും കാണാറുണ്ട്. തട്ടത്തിൻ മറയത്തിലെ വിപ്ലവവീര്യമുള്ള ഈ ഡയലോഗിനെക്കുറിച്ച് സിനിമയിൽ മനോജായി വേഷമിട്ട ദീപക്കിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം, അറിയാം. ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ തട്ടത്തിലെ കമ്യൂണിസ്റ്റ് ഡയലോഗ്.
Auto Play Audio
Are you Sure you want to play all the Selected Audio ?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഡയലോകം EP 2: മാഫിയ ശശിയിലെ ഡെക്കറേഷൻ ഒഴിവാക്കിയ ബെസ്റ്റ് ആക്ടർ ഡയലോഗ്
ഡയലോകം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോഗിലെ കോട്ടയം പ്രദീപ് എഫക്ട്
ഡയലോകം EP 4: നീ തീർന്നെടാ, തീർന്ന്! ട്രോളർമാർ എറ്റെടുത്ത ബൈജു ഡയലോഗ്
ശ്രീധരനെ ഞെട്ടിച്ച വിപ്ലവ ഡയലോഗ്, ഡയലോകം EP: 5 ഞങ്ങൾ അസ്വസ്ഥരാണ്