ഡയലോകം EP 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം
നരസിംഹം സിനിമയിലെ ഏറെ പ്രശസ്തമായ ഇൻട്രോ ഡയലോഗിനു പിന്നിലെ കഥകളെക്കുറിച്ച്, ആ ഡയലോഗ് ആ സിനിമയിൽ ആവേശത്തോടെ അവതരിപ്പിച്ച നടൻ വിജയകുമാറിന് എന്താണ് പറയാനുള്ളതെന്തെന്ന് കേൾക്കാം. ഡയലോകം ep 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം
മലയാള സിനിമയിലെ നായകനു നൽകാവുന്ന ഏറ്റവും വലിയ ഇൻട്രോകളിൽ പത്തെണ്ണം എടുക്കുകയാണെങ്കിൽ ഒന്ന് തീർച്ചയായും നരസിംഹത്തിലേതായിരിക്കും. മോഹൻ ലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡന് ഇതിലും വലിയ മാസ് ഇൻട്രോഡക്ഷൻ വേറെയുണ്ടാവില്ല എന്ന് തന്നെ പറയാം. ഭാരതപ്പുഴയിലേക്ക് വിരൽ ചൂണ്ടി വിജയകുമാർ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രം അവതാരപ്പിറവികളുടെ മുഴുവൻ രൗദ്ര ഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോ പേര് നരസിംഹമെന്നാ. ദാ കാണ്.. എന്ന് ആവേശപൂർവം പറയുമ്പോൾ മുങ്ങി നിവർന്ന് മണപ്പള്ളി പവിത്രനു നേരെ നടന്നു പൂവള്ളി ഇന്ദുചൂഡൻ. ഒപ്പം ഇന്റർ കട്ട് ചെയ്ത് വരുന്ന മണൽപ്പുറത്തൂകൂടെ ഓടിയടുക്കുന്ന സിംഹത്തിന്റെ ഷോട്ടുകളും. തീയേറ്റർ പൂരപ്പറമ്പായി മാറാൻ ഇതിൽ കൂടുതലെന്തു വേണം? ആറ് വർഷത്തെ ഉടവേളയ്ക്കു ശേഷമഉള്ള ഇന്ദുചൂഡന്റെ ആ വരവും ഓളവുമൊക്കെ ഇന്ന് 21 വർഷത്തിനു ശേഷവും മലയാളിയുടെ മനസിലുണ്ട്. നരസിംഹം സിനിമയിലെ ഏറെ പ്രശസ്തമായ ഇൻട്രോ ഡയലോഗിനു പിന്നിലെ കഥകളെക്കുറിച്ച്, ആ ഡയലോഗ് ആ സിനിമയിൽ ആവേശത്തോടെ അവതരിപ്പിച്ച നടൻ വിജയകുമാറിന് എന്താണ് പറയാനുള്ളതെന്തെന്ന് കേൾക്കാം. ഡയലോകം ep 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം.
Auto Play Audio
Are you Sure you want to play all the Selected Audio ?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഡയലോകം EP 2: മാഫിയ ശശിയിലെ ഡെക്കറേഷൻ ഒഴിവാക്കിയ ബെസ്റ്റ് ആക്ടർ ഡയലോഗ്
ഡയലോകം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോഗിലെ കോട്ടയം പ്രദീപ് എഫക്ട്
ശ്രീധരനെ ഞെട്ടിച്ച വിപ്ലവ ഡയലോഗ്, ഡയലോകം EP: 5 ഞങ്ങൾ അസ്വസ്ഥരാണ്
ഡയലോകം EP 6: ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഏലക്കയിട്ട ചായ