ഡയലോകം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ
ബാലേട്ടൻ എന്ന ചിത്രത്തിൽ ഭദ്രനായി തിളങ്ങിയ റിയാസ് ഖാന് എന്താണ് ആ ചിത്രത്തെക്കുറിച്ചും അതിലെ വേഷത്തെക്കുറിച്ചും പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ
2003 ആഗസ്ത് 28 ലാണ് മോഹൻ ലാലിന്റെ കൂറ്റൻ ഹിറ്റുകളിലൊന്നായ ബാലേട്ടൻ തീയേറ്ററുകളിലെത്തിയത്. വി.എം. വിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ്, റിയാസ് ഖാൻ, കലാഭവൻ മണി, സുധീഷ് തുടങ്ങിയ അഭിനേതാക്കളഉടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ അഥവാ ബാലേട്ടനായി മോഹൻ ലാൽ നിറഞ്ഞാടിയ ചിത്രത്തിൽ നായകനോളം പോന്ന വില്ലനായി തിളങ്ങിയ വേഷമായിരുന്നു നടൻ റിയാസ് ഖാൻ അവതരിപ്പിച്ച ഭദ്രൻ എന്ന വേഷം. നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ട, അവരുടെയൊക്കെ പ്രിയങ്കരനും കണ്ണിലുണ്ണിയുമായ ബാലചന്ദ്രൻ അഥവാ ബാലേട്ടന്റെ മുഖത്ത് നോക്കി ഭദ്രൻ ഇടയ്ക്ക് സിനിമയിൽ പറയുകയും ചെയ്യുന്നുണ്ട്. പടിക്ക് പുറത്ത് പോ ബാലേട്ടാ.. ബാലേട്ടൻ എന്ന ചിത്രത്തിൽ ഭദ്രനായി തിളങ്ങിയ റിയാസ് ഖാന് എന്താണ് ആ ചിത്രത്തെക്കുറിച്ചും അതിലെ വേഷത്തെക്കുറിച്ചും പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ
Auto Play Audio
Are you Sure you want to play all the Selected Audio ?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഡയലോകം EP 2: മാഫിയ ശശിയിലെ ഡെക്കറേഷൻ ഒഴിവാക്കിയ ബെസ്റ്റ് ആക്ടർ ഡയലോഗ്
ഡയലോകം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോഗിലെ കോട്ടയം പ്രദീപ് എഫക്ട്
ഡയലോകം EP 4: നീ തീർന്നെടാ, തീർന്ന്! ട്രോളർമാർ എറ്റെടുത്ത ബൈജു ഡയലോഗ്
ശ്രീധരനെ ഞെട്ടിച്ച വിപ്ലവ ഡയലോഗ്, ഡയലോകം EP: 5 ഞങ്ങൾ അസ്വസ്ഥരാണ്