രോഹിത് ഈ കളിയിൽ 250 റൺസടിക്കും; മഹേന്ദ്ര 'നോസ്ത്രദാമസ്' ധോണിയുടെ പ്രവചനം അങ്ങനെ അച്ചട്ടായി!
സോഷ്യൽ മീഡിയയിൽ അധികമൊന്നും സജീവമല്ലാത്ത ധോണി രോഹിത് ആ മത്സരത്തിൽ അവസാനം വരെ നിൽക്കുകയാണെങ്കിൽ 250 നു മുകളിൽ സ്റോർ നേടുമെന്ന് മത്സരത്തിനു മുമ്പേ ട്വീറ്റ് ചെയ്തിരുന്നു.
ധോണിയുടെ ക്യാപ്റ്റൻസി സ്കിൽ എല്ലാവർക്കും അറിയാം. എതിർ ടീമുകളുടെ തന്ത്രങ്ങളെ മറികടക്കുന്ന ആസൂത്രണങ്ങളും ടാക്റ്റിക്സുകളും എടുക്കാൻ ധോണി എന്ന ക്യാപ്റ്റൻ മിടുക്കനുമായിരുന്നു. കളിയുടെ സന്ദർഭം അനുസരിച്ച് തീരുമാനങ്ങളെടുക്കുന്നതിൽ എന്നും ധോണി മുൻപന്തിയിൽ തന്നെയായിരുന്നു.
ഇതിനൊപ്പം തന്റെ സഹതാരങ്ങളായ ജഡേജ, റെയ്ന, രോഹിത് എന്നിവർക്ക് പല കാലത്തതും കട്ട സപ്പോർട്ടുമായി ധോണി നില കൊള്ളുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് മധ്യനിര ബാറ്റ്സ്മാനായ രോഹിത്തിനെ ഓപണർ സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്യാനും പിന്നീട് രോഹിത് ലോകത്തെ ഏറ്റവും മികച്ച ഓപണർമാരിലൊരാളായി മാറിയതും ചരിത്രമാണ്. 2013 ലെ ഐസി സി ചാംപ്യൻസ് ട്രോഫിക്കിടയിലായിരുന്നു ധോണിയുടെ ചരിത്രപരമായ ഈ തീരുമാനം. ആ സമയത്ത് മധ്യനിരയിൽ രോഹിത്ത് ഫോമില്ലാതെ നിൽക്കുമ്പോഴയിരുന്നു ധോണിയുടെ ഈ തീരുമാനം.
ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണർമാരിലൊരാളാണ് രോഹിത്. 2013 ലാണ് രോഹിത് ആദ്യമായി ഓസീസിനെതിരെ ഡബിൾ സെഞ്ച്വറി നേടിയത്. ആദ്യ ഡബിളിനു ശേഷം രോഹിത് പിന്നീട് 2014ൽ ലങ്കയ്ക്കെതിരെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറും നേടി. 264 റൺസ്. ഇപ്പോൾ ധോണിയുടെ ഒരു പഴയ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
സോഷ്യൽ മീഡിയയിൽ അധികമൊന്നും സജീവമല്ലാത്ത ധോണി രോഹിത് ആ മത്സരത്തിൽ അവസാനം വരെ നിൽക്കുകയാണെങ്കിൽ 250 നു മുകളിൽ സ്റോർ നേടുമെന്ന് മത്സരത്തിനു മുമ്പേ ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റ് സത്യമാവുകയും രോഹിത് ലങ്കൻ കശാപ്പ് നടത്തി 264 റൺസ് നേടകയും ചെയ്തു.
ഇതായിരുന്നു ധോണിയുടെ ആ പ്രസിദ്ധമായ ട്വീറ്റ്.
If Rohit doesn't get out he will certainly get 250 today
— Mahendra Singh Dhoni (@msdhoni) November 13, 2014
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ധോണി പരിശീലനമാരംഭിച്ചു; ഇനി IPL തയ്യാറെടുപ്പ്
ടോസിടുമ്പോഴേ ധോണി ആ ചരിത്രനേട്ടം കൈവരിക്കും, പിന്നെ വേണ്ടത് 2 ക്യാച്ച്, 24 റൺസ്, മറ്റു നാഴികക്കല്ലുകൾ വഴിയേ..
കൊടുത്താൽ കൊല്ലത്തും കിട്ടും, പ്രായം ചിലർക്ക് മാത്രം ഒരു നമ്പർ, ചിലർക്ക് ഒഴിവാക്കാനുള്ള കാരണവും; ധോണിയ്ക്ക് ഇർഫാന്റെ വക കുത്ത്
ഈ കപ്പലിൽ ഒരുപാട് ദ്വാരങ്ങളുണ്ട്; 2014 ലെ ധോണിയായിരുന്നെങ്കിൽ 2020 ലെ ഈ ധോണിയെ 2017 ലേ ടീമിൽ നിന്ന് പുറത്താക്കിയേനെ!