50 കോടിക്കടുത്തായിരുന്നു സിനിമയുടെ ആകെ ബഡ്ജറ്റ്. സിനിമയിലെ പ്രധാന ലോക്കേഷനുകള്‍ എല്ലാം വന്‍ തുകയ്ക്ക് സെറ്റ് ഇടുകയോ വാടകക്ക് എടുക്കുകയോ ചെയ്തിട്ടുള്ളവയായിരുന്നു
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് 2002 ല്‍ പുറത്തിറങ്ങിയ ഷാരുഖ് ഖാന് ചിത്രം ദേവദാസ്. 1917 ല്‍ പുറത്തിറങ്ങിയ ശരത് ചന്ദ്ര ചതോപാധ്യായുടെ നോവല്‍ ആയിരുന്നു ദേവദാസ്. പിന്നീട് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമയായ, ഏറ്റവും കൂടുതല്‍ സിനിമയാക്കിയ നോവല്‍ ആയി മാറി ദേവദാസ്. നഷ്ടപ്രണയത്തിന്റെ ഐക്കണിക്ക് കഥാപാത്രമായി, സിനിമയായി മാറി ദേവദാസ് എന്ന കഥാപാത്രം. ഹിന്ദിയില്‍ തന്നെ രണ്ട് തവണ സിനിമയാക്കിയ ദേവദാസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയതും ഇന്നും വലിയ ഫാന്‍ ഫോളോയിങ് ഉള്ള സിനിമ കൂടി ആണ് 2002 ല്‍ പുറത്തിറങ്ങിയ ദേവദാസ്. സിനിമ ഇറങ്ങി 19 വര്‍ഷം പിന്നിടുമ്പോളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആഘോഷം തന്നെയാണ് ഇന്നും ദേവാദസ് എത്രത്തോളം സ്വാധീനം ഉണ്ടാക്കി എന്ന് മനസിലാക്കി തരുന്നത്.
സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഖാമോഷി, ഹം ദില്‍ ദേ ചുകേ സനം പോലെ വലിയ ക്യാന്‍വാസ് സിനിമകളിലൂടെ ബോക്സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിക്കുകയും, ഒപ്പം വ്യത്യസ്ഥമായ മേക്കിങ് രീതി കൊണ്ട് ശ്രദ്ധയനാവുകയും ചെയ്ത സംവിധായകനായിരുന്നു ബാന്‍സാലി.
ഷാരുഖ് ഖാന് ഉള്‍പ്പെടെ വലിയ താര നിര. ഐശ്വര്യ റോയി, മാധുരി ദീക്ഷിത് പോലെ രണ്ട് തലമുറകളുടെ ഇഷ്ടനായികമാരുടെ സംഗമം, അത് വരെ ഹിന്ദി സിനിമ കണ്ട വന്‍ ക്യാന്‍വസില്‍ ഉള്ള നിര്‍മ്മാണം, അതിലുപരിയായി ഇന്ത്യന്‍ ജനതയെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ച ദേവദാസ് ആയി റൊമാന്റിക് ഹീറോ ഷാരൂഖ് ഖാന് വെള്ളിത്തിരിയില്‍ എത്തുന്നു, ഇങ്ങനെ അനവധി കാര്യങ്ങള്‍ കൊണ്ട് റിലീസിന് മുന്നേ തന്നെ ദേവദാസ് വന്‍ പ്രതീക്ഷയുളള ചിത്രമായി മാറിയിരുന്നു.
ദിലീപ് കുമാര്‍ അനശ്വരമാക്കിയ കഥാപാത്രത്തെ ദിലീപ് കുമാറിന്റെ ആരാധകന് കൂടിയായ ഷാരുഖ് മികച്ചതാക്കി. തന്റെ സ്വതസിദ്ധമായ അഭിനയ രീതിയും, പ്രണയ, നഷ്ടപ്രണയ രംഗങ്ങളിലെ പ്രകടനങ്ങളും എല്ലാം ഏറെ ചര്‍ച്ചയായി.
ഏതാണ്ട് അന്‍പത് കോടിക്കടുത്തായിരുന്നു സിനിമയുടെ ആകെ ബഡ്ജറ്റ്. സിനിമയിലെ പ്രധാന ലോക്കേഷനുകള്‍ എല്ലാം വന്‍ തുകയ്ക്ക് സെറ്റ് ഇടുകയോ വാടകക്ക് എടുക്കുകയോ ചെയ്തിട്ടുള്ളവയായിരുന്നു. ദൃശ്യമികവില്‍ ഏറെ മുന്നില്‍ നിന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു ലൈറ്റ് ബോയ്കളുടെ എണ്ണം മാത്രം എഴുന്നൂറ് ആയിരുന്നു. ആറുന്നൂറിലേറെ സാരികളാണ് സിനിമയില്‍ ഐശ്വര്യ റായ് ഉപയോഗിച്ചത്. മാധുരി ധിക്ഷിതിന്റെ വസ്ത്രങ്ങള്‍ക്ക് മാത്രം ചിലവായത് പതിനഞ്ചു ലക്ഷം രൂപയായിരുന്നു.
ഇസ്മായില്‍ ധര്ബാറും, ബിര്‍ജു മഹാരാജും ചേര്‍ന്ന് ഒരുക്കിയ സിനിമയിലെ ഗാനങ്ങള്‍ സിനിമയുടെ റിച്നസ് വര്‍ധിപ്പിച്ചു. ഇസ്മായില്‍ ദര്‍ബാര്‍ ഏതാണ്ട് രണ്ട് വര്‍ഷം കൊണ്ടാണ് സിനിമയുടെ സംഗീതം സംവിധാനം പൂര്‍ത്തിയാക്കിയത്. ആ ക്വാളിറ്റി സിനിമയുടെ ഗാനങ്ങളിലും കണ്ടിരുന്നു. സിനിമയിലെ 'ഡോലാരെ' എന്ന ഗാനം ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും വരെ ആളുകള്‍ ഏറ്റു പാടുന്ന ഗാനമായി മാറി. ഒരിടക്ക് കേരളത്തിലെ സ്റ്റേറ്റ് പ്രോഗ്രാമുകള്‍ ഭരിച്ചിരുന്നതും ഈ ഗാനമായിരുന്നു.
2002 ജൂലൈ പതിനേഴിന് തീയേറ്ററുകളില്‍ എത്തിയ ചിത്രം വന്‍ ജന പ്രീതി നേടുകയും ഇന്ത്യയില്‍ നിന്നും ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയുമായി മാറി. ഇന്ത്യയ്ക്ക് അകത്തും പുറത്തും സിനിമ വലിയ ഹിറ്റ് ആയി. ഏതാണ്ട് 99 കോടി രൂപയ്ക്ക് അടുത്ത് സിനിമ ലോകവ്യാപകമായി കളക്ഷനും നേടി, പക്ഷെ അന്‍പത് കോടി രൂപക്ക് മുകളിള്‍ ചിലവഴിച്ച സിനിമ ആയത് കൊണ്ട് തന്നെ ചിത്രം ഹിറ്റ് സ്റ്റാറ്റസില്‍ മാത്രം ഒതുങ്ങി.
ബോക്സ് ഓഫീസ് പ്രകടനം പോലെ നിരൂപക ശ്രദ്ധ നേടിയ സിനിമ കൂടി ആയിരുന്നു ദേവദാസ്. ആ വര്‍ഷത്തെ ഓസ്കര് സബ്മിഷന് നേടിയ സിനിമ, അഞ്ചു നാഷണല്‍ അവാര്‍ഡുകളും പതിനൊന്നു ഫിലിം ഫെയറും സ്വന്തമാക്കിയിരുന്നു. ഒപ്പം പറയേണ്ട ഒരു കൗതുകകരമായ കാര്യം,
ദിലീപ് കുമാറിന്റെ ദേവ്ദാസിലെ 'ചന്ദ്രമുഖി'യുടെ പ്രകടനത്തിന് വൈജയന്തിമാലയെ മികച്ച സഹനടിയ്ക്കുള്ള FILMFARE അവാര്‍ഡിന് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ താന്‍ സഹനടിയല്ല എന്ന് പറഞ്ഞുകൊണ്ട് അവര്‍ ആ അവാര്‍ഡ് തിരസ്കരിച്ചു. വര്‍ഷങ്ങള്‍ ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസില്‍ മാധുരിയ്ക്കും മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് നേടുകയും എന്നാല്‍ അന്ന് ആ അവാര്‍ഡ് വാങ്ങുവാന്‍ എത്താന്‍ കഴിയാതെ വരികയും ചെയ്തു. പിന്നീട് റിലീസിന് മുന്നേ തന്നെ 2002 ലെ കാന്‍സ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമ മികച്ചക്ക് അഭിപ്രായം ലഭിച്ചിരുന്നു.
ഇന്നും നഷ്ടപ്രണയ നായകന്മാരുടെ ഉദാഹരണമായി ദേവദാസിനെ കാണുന്നത് തന്നെയാണ് ദേവദാസ് എന്ന സിനിമയും കഥാപാത്രവും എത്രത്തോളം ഇന്ത്യന്‍ ജനതയില്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന കാര്യം. മലയാളത്തില്‍ വേണു നാഗവള്ളിയെ നായകനാക്കി ക്രോസ്സ് ബെല്‍റ്റ് മണി ഈ കഥ സിനിമയാക്കിയിട്ടുണ്ട്.
ഏതായാലും 2002 ല്‍ പുറത്തിറങ്ങിയ ദേവദാസ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്, അല്ലെങ്കില്‍ ലഗാന്‍ പോലെ ഏറെ നാളത്തെ ഹോം വര്‍ക്കിനും പ്രീ പ്രൊഡക്ഷനും ശേഷം വന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ലവ് -ട്രാജഡി സിനിമകളുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ കസേരയിട്ട് സ്ഥാനം പിടിച്ച സിനിമയാണ്
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!