കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് മാതൃകയായവരാണ് എറണാകുളം ഉദയ കോളനി നിവാസികള്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഡെങ്കിപ്പനി ഭീതിയിലാണ് ഇവിടെ താമസിക്കുന്നവര്‍. 10 പേര്‍ക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥീരീകരിച്ചത്. തുടര്‍ച്ചയായുള്ള മഴയും വേലിയേറ്റവും മൂലം കോളനിയില്‍ വെള്ളക്കെട്ടുണ്ടായി. ഇതോടെ ഇവിടം കൊതുകുകളുടെ പ്രധാന കേന്ദ്രമായി. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുക് പെറ്റ് പെരുകി. ഇതേകുറിച്ച് ബന്ധപ്പെട്ട അധികാരികളോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. വീഡിയോ കാണാം.
Related Stories
കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് കൊവിഡ്
ഗർത്തങ്ങളും കുഴികളും; അമ്പലപ്പുഴ- ആലപ്പുഴ ദേശീയ പാതയിലെ അപകട യാത്ര