അടിമുടി ധോണി മയം; ചെന്നെെ ടീം ഭാരവാഹികൾ ലേലത്തിന് അണിനിരക്കുന്നത് #DefinitelyNot ടീ ഷർട്ടുകളുമായി
കഴിഞ്ഞ ഐ പി എല്ലിനിടയിലാണ്സോഷ്യൽ മീഡിയയിൽ ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഈ രണ്ട് വാക്കുകൾ ഹിറ്റായത്. ഡെഫിനിറ്റ്ലി നോട്ട്. #DefinitelyNot.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നെെ ടീം ഒഫീഷ്യലുകൾ എത്തിയിരിക്കുന്നത് കഴിഞ്ഞ തവണത്തെ ഐപിഎല്ലിനിടെ ട്രെൻഡിങ്ങായ ധോണിയുടെ വാക്കുകൾ ആലേഖനം ചെയ്ത ടീഷർട്ടുമായി. ഇതിനകം തന്നെ ഡെഫിനിറ്റ്ലി നോട്ട് (#DefinitelyNot) ടീഷർട്ടുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിക്കഴിഞ്ഞു.
കഴിഞ്ഞ ഐ പി എല്ലിനിടയിലാണ്സോഷ്യൽ മീഡിയയിൽ ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഈ രണ്ട് വാക്കുകൾ ഹിറ്റായത്. ഡെഫിനിറ്റ്ലി നോട്ട്. #DefinitelyNot.
ചെന്നൈ സൂപ്പർ കിങ്സ് – കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനു മുന്നോടിയായുള്ള ടോസിങ്ങിന്റെ സമയത്ത്, സൂപ്പർ കിങ്സ് ജഴ്സിയിൽ ഇത് താങ്കളുടെ അവസാന മത്സരമാകുമോ എന്ന് അവതാരകൻ ഡാനി മോറിസൻ ചോദിച്ചപ്പോഴാണ് ധോണിയിൽനിന്ന് ആ രണ്ടു വാക്കുകളും ചേർത്ത മറുപടി പിറന്നത്. ഡെഫിനിറ്റ്ലി നോട്ട്! ഇതിനൊപ്പം ഒരിക്കൽ കൂടി മോറിസൺ ചോദ്യമാവർത്തിച്ചപ്പോൾ ധോണി ചിരിയോടെ ഉത്തരമാവർത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ഐ പി എൽ മത്സരങ്ങളിലെല്ലാം മത്സരശേഷം എതിർ ടീം താരങ്ങൾക്ക് കയ്യൊപ്പ് ചാർത്തിയ സ്വന്തം ജഴ്സി സമ്മാനിക്കുന്നത് ധോണിപതിവാക്കിയിരുന്നു. അങ്ങനെ പാണ്ഡ്യ സഹോദരർക്കും ഇംഗ്ലീഷ് താരം ജോസ് ബട്ലറുമൊക്കെ ധോണിയുടെ ജഴ്സിയും പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതോടെ ഐപിഎൽ സീസണിനു തൊട്ടുമുൻപായി രാജ്യാന്തര കരിയറിന് വിരാമമിട്ടതു പോലെ ധോണി, ഐപിഎൽ സീസണിനും തിരശീലയിടുമെന്ന് ആരാധകർ കരുതുകയും ചെയ്തിരുന്നു. എന്നാൽ അതിനെയെല്ലാം പാടെ നിരാകരിച്ച മറുപടിയായിരുന്നു ആ ചിരിയിലും ഡെഫിനിറ്റ്ലി നോട്ടിലും പിറന്നത്.
ഐപിഎൽ 13–ാം സീസണിൽ തീർത്തും മോശം പ്രകടനത്തോടെ ധോണിയും സംഘവും പ്ലേഓഫ് കാണാതെ പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു. താൻ വിരമിച്ചേക്കുമെന്ന് അഭ്യൂഹം പ്രചരിക്കാൻ ജഴ്സി സമ്മാനിച്ചതും കാരണമായിരിക്കാമെന്ന് ധോണി തന്നെ മത്സരശേഷം കമന്റേറ്ററായ ഹർഷ ബോഗ്ലെയോട് സൂചിപ്പിക്കുകയും ചെയ്തു.
ഞാൻ വിരമിക്കാൻ പോവുകയാണെന്ന് ചിലർ തെറ്റിദ്ധരിച്ചുകാണും. ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടാണ് ഇവിടേക്ക് വന്നത്. അതുകൊണ്ട് ഈ സീസണോടെ ഐപിഎലും നിർത്തുമെന്ന് കരുതിക്കാണും. ഡെഫിനിറ്റ്ലി നോട്ട്. ഞങ്ങളുടെ ടീമിന്റെ കേന്ദ്രസ്ഥാനങ്ങളിൽ ചില മാറ്റങ്ങൾ അത്യാവശ്യമാണ്. അടുത്ത 10 വർഷം മുന്നിൽക്കണ്ടുള്ള മാറ്റങ്ങളാണ് ഇനി ഉദ്ദേശിക്കുന്നത്. ധോണി അന്ന് പറഞ്ഞുവെച്ചത് ഇങ്ങനെ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കഴിക്കാൻ നിങ്ങൾ എന്താണോ ഓർഡർ ചെയ്യുന്നത്, അത് മതി; ഉറങ്ങുന്നതോ? നിങ്ങൾ ലൈറ്റ് ഓഫ് ചെയ്യുമ്പോൾ!
ക്യാപ്റ്റൻ കൂളിന്റെ പിറന്നാൾ ആഘോഷം, ശ്രദ്ധ നേടി ബൈക്ക് സവാരി
നമ്മുടെ യാത്രയിലുടനീളം ചോദ്യ, ആശ്ചര്യചിഹ്നങ്ങളും കോമകളുമുണ്ടായിരുന്നു; ഇനി DRS ന് ഒരു പരിധിയുമില്ല, വെല് പ്ലെയ്ഡ് ധോണി!
നെറ്റ്സിൽ കീപ്പിങ് പരിശീലനം നടത്തുന്ന ധോണിയെ കരിയറിൽ ആദ്യമായാണ് കാണുന്നത്, സ്പിന്നർമാരുടെ ശൈലി മനസിലാക്കാനാവും!