ഏറെ ബുദ്ധിമുട്ടിയാണ് ട്രാൻസ്വുമണായ നന്ദന ഇന്ന് ജീവിക്കുന്നത്. രണ്ട് വര്ഷം മുമ്പായിരുന്നു നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇന്ന് നന്ദനക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ സേഫ്റ്റി പിന്ന് കൊണ്ട് ദ്വാരം ഉണ്ടാക്കി മാത്രമേ മൂത്രമൊഴിക്കാൻ സാധിക്കുകയുള്ളു. പിന് ഉപയോഗിച്ച് കുത്തുന്നതുകൊണ്ട് നന്ദനയുടെ ശരീരത്തിലുള്ള ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയുന്നില്ല. ഡിയർ ക്വീറിലൂടെ നന്ദനക്ക് പറയാനുള്ളത് കേൾക്കാം.