ഐപിഎൽ താരലേലം നടക്കുമ്പോൾ എന്താവും ധോണിയുടെ മനസിൽ?
ചെന്നെെയെ സംബന്ധിച്ചിടത്തോളം മറക്കാനാനാഗ്രഹിക്കുന്ന ടൂർണമെന്റായിരുന്നു കഴിഞ്ഞ തവണത്തേത്. പ്ലേ ഓഫിലെത്താതെ പുറത്തായ ആദ്യ ഐ പി എൽ പരമ്പരയായിരുന്നു അത്.
ഐ പി എൽ 14 ാം സീസണു മുന്നോടിയായുള്ള താരലേലവിളിയിൽ ചെന്നെെ നായകനും ഇതിഹാസതാരവുമായ മഹേന്ദ്ര സിങ് ധോണിയുടെ മനസിലെന്താവാം? കാരണം ചെന്നെെയെ സംബന്ധിച്ചിടത്തോളം മറക്കാനാനാഗ്രഹിക്കുന്ന ടൂർണമെന്റായിരുന്നു കഴിഞ്ഞ തവണത്തേത്. പ്ലേ ഓഫിലെത്താതെ പുറത്തായ ആദ്യ ഐ പി എൽ പരമ്പരയായിരുന്നു അത്.
പരമ്പര തുടങ്ങുന്നതിനു മുമ്പേ റെയ്നയുടെയും ഹർഭജന്റെയും സേവനം നഷ്ടമായ അവർ വയസൻ പടയെന്നും പല്ലു കൊഴിഞ്ഞ സിംഹങ്ങളെന്നും പേര് കേൾപ്പിക്കുകയും ചെയ്തു. അവസാനസ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്ത പരമ്പരയിൽ ധോണിയടക്കമുള്ളവരുടെ കളിയോടുള്ള സമീപനവും ചോദ്യം ചെയ്യപ്പെട്ടു.
കഴിഞ്ഞ തവണ കൂടെയുണ്ടായിരുന്ന പല താരങ്ങളും ഇക്കുറി ചെന്നെയ്ക്കൊപ്പമില്ല. വെറ്ററൻ താരം വാട്സണു പകരം ആരാവും ധോണിയുടെ മനസിലെ വിദേശ താരം എന്നാണ് ആരാധകർ ആകാംക്ഷയോടെ വീക്ഷിക്കുന്നത്. 2 കോടി അടിസ്ഥാന വിലയുള്ള സൂപ്പർ താരം ഗ്ലെൻ മാക്സ്വെല്ലിനെ ധോണിയും കൂട്ടരും ലേലത്തിൽ പിടിക്കുമോ എന്ന് ആരാധകർ ആകാംക്ഷയോടെ നോക്കുന്നുണ്ട്. 292 കളിക്കാരാണ് ലേലത്തിലുള്ളത്.
ഫോമിലല്ലെങ്കിലും മാക്സ്വെൽ ഏത് ബോളിങ് നിരയെയും തകർക്കാൻ കെൽപ്പുള്ളയാളാണ് എന്നത് തന്നെയാണ് ടീമുകൾ കണ്ണ് വെക്കാനുള്ള പ്രധാനകാരണം. കഴിഞ്ഞ തവണ പഞ്ചാബിനൊപ്പമുണ്ടായിരുന്ന മാക്സിയെ അവർ ടീമിൽ നിന്ന് ഫോമൗട്ടിനെ തുടർന്ന് പുറന്തള്ളുകയായിരുന്നു.
ഇതിനൊപ്പം ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെയും കരസ്ഥമാക്കാൻ സി എസ് കെ ശ്രമിക്കുമോ എന്നും കണ്ടറയിണം. ഈ സീസൺ മിക്കവാറും ധോണിയുടെ അവസാനസീസൺ ആയിരിക്കും എന്ന സ്ഥിതിയ്ക്ക് ഭാവി ക്യാപ്റ്റനായി സ്മിത്തിനെ അവരോധിക്കാനുള്ള മാനേജ്മെന്റിന്റെ ആദ്യപടി എന്ന നിലയ്ക്ക് സ്മിത്തിനെ ടീമിലെത്തിക്കാൻ സാധ്യതയില്ലാതാല്ല. കഴിഞ്ഞ തവണ രാജസ്ഥാന്റെ നായകനായിരുന്നു സ്മിത്ത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!