കൊവിഡ് വാക്സിൻ എടുക്കുന്നതിന് മുൻപ് എന്തുകൊണ്ട് വേദനാ സംഹാരികൾ കഴിക്കരുത്? ഡബ്ല്യുഎച്ച്ഒ പറയുന്നു
വാക്സിൻ എടുത്തവരിൽ കുത്തിവയ്പ്പ് എടുത്ത കയ്യിൽ വേദന, ക്ഷീണം, തലവേദന, പനി, ശരീരവേദന എന്നിങ്ങനെ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.
കൊവിഡിന്റെ വാക്സിൻ എടുക്കുന്നതിന് മുൻപായി വേദനാസംഹാരികൾ കഴിക്കരുതെന്ന് ലോകാരോഗ്യ സംഘടന. വേദനയ്ക്ക് എതിരെയുളള മരുന്നുകൾ കഴിച്ച് വാക്സിൻ എടുക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. അതേസമയം വാക്സിൻ എടുത്തുകഴിഞ്ഞാൽ മരുന്ന് കഴിക്കുകയും ചെയ്യാം. കുത്തിവെപ്പിന് ശേഷം സാധാരണ ഉണ്ടാകാറുളള ശരീര വേദന, പനി എന്നിവ കുറയ്ക്കുന്നതിനായി പാരാസെറ്റാമോൾ പോലുളള വേദനാ സംഹാരികൾ കഴിക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. നിലവിൽ കേരളത്തിൽ അടക്കം വാക്സിൻ എടുത്തതിന് ശേഷം ആശുപത്രികളിൽ നിന്ന് ഗുളികകൾ നൽകാറുണ്ട്.
വാക്സിൻ എടുത്തവരിൽ കുത്തിവയ്പ്പ് എടുത്ത കയ്യിൽ വേദന, ക്ഷീണം, തലവേദന, പനി, ശരീരവേദന എന്നിങ്ങനെ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇവ രണ്ടുദിവസത്തോളം നീണ്ടുനിൽക്കുമെങ്കിലും സങ്കീർണമാകാറില്ല. അതേസമയം അലർജിയുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിക്കുന്നവർ വാക്സിൻ എടുക്കുന്നതിന് മുൻപായി ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്. പ്രത്യേകിച്ച് ആന്റി ഹിസ്റ്റമിൻ മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ വാക്സിനേഷന് പോകാവു എന്നും ഡബ്ലിനിലെ ട്രിനിറ്റി കോളെജിലെ പ്രൊഫസർ ലൂക്ക് ഒ നീൽ പറയുന്നു. വാക്സിൻ എടുക്കുന്നതിന് മുൻപ് വേദനസംഹാരി കഴിക്കുന്നത് ശരീരത്തിന്റെ ആന്റിബോഡി പ്രതികരിക്കുന്നതിനെ കുറച്ചേക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയിൽ ഇതുവരെ 32.26 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തെന്നാണ് കണക്കുകൾ. ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.18 വയസിന് മുകളിലുള്ള 90 കോടി പേർക്ക് ഈ വർഷം തന്നെ വാക്സീൻ നൽകുകയാണ് ലക്ഷ്യം. സൈഡസ് കാഡില പുറത്തിറക്കുന്ന സൈക്കോവ് - ഡി വാക്സിൻ വൈകാതെ 12 നും 18 നും ഇടയിലുള്ളവർക്ക് നൽകാൻ കഴിയും. 50 കോടി ഡോസ് കൊവിഷീൽഡ്, 40 കോടി ഡോസ് കൊവാക്സീൻ, മുപ്പത് കോടി ഡോസ് ബയോ ഇ വാക്സീൻ, 5 കോടി ഡോസ് സൈക്കോവ് ഡി, പത്ത് കോടി സ്പുട്നിക് വി എന്നിങ്ങനെയാണ് ഈ വർഷം ലഭ്യമാകുന്ന വാക്സിനുകളുടെ കണക്കെന്നും സർക്കാർ അറിയിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
24 മണിക്കൂറില്‍ 24,850 പേര്‍ക്ക് കൊവിഡ്, മരണം 613; രാജ്യത്ത് 6.73 ലക്ഷം രോഗികള്‍, പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നത്
24 മണിക്കൂറില്‍ 28,498 പേര്‍ക്ക് കൊവിഡ്, മരണം 553; രാജ്യത്ത് ഒന്‍പത് ലക്ഷത്തിലേറെ രോഗികള്‍, മരണം 24,000ത്തിലേക്ക്
കൊവിഡ് രണ്ടാം തരംഗം ഗുരുതരമാകുന്നു, രാജ്യത്തെ കണക്കുകളിൽ റെക്കോഡ് വർധന
കൊവിഡ് വാക്സിൻ സർട്ടിഫിക്കെറ്റിലെ തെറ്റ് തിരുത്തുന്നത് എങ്ങനെ ? അറിയാം