ബ്രിട്ടീഷ് വൈറസ് 100 ശതമാനം കൂടുതല്‍ മരണകാരിയെന്ന് പഠന റിപ്പോര്‍ട്ട്
വളരെ വേഗം പടരുന്നു എന്നതായിരുന്നു ബ്രിട്ടനില്‍ കണ്ടെത്തിയ വേരിയന്റിനെ കുറിച്ച് ആദ്യം ഉണ്ടായ ഭയം.
ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം നേരത്തേ ഉണ്ടായതിനെ അപേക്ഷിച്ച് 30 മുതല്‍ 100 ശതമാനം വരെ മാരകമാണെന്ന് പുതിയ പഠനം. B.1.1.7 എന്ന് അറിയപ്പെടുന്ന ഈ വേരിയന്റ് വന്നവരില്‍ മരണ നിരക്ക് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. അത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുകെ വേരിയന്റ് എന്ന് അറിയപ്പെടുന്ന ഈ വൈറസ് കാരണം കോവിഡ് വന്ന 54,906 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 227 പേര് മരിച്ചതായി കണ്ടെത്തി.
മുന്‍ വൈറസ് കാരണം കോവിഡ് വന്ന അത്രയും പേരില്‍ മരണം 141 മാത്രമായിരുന്നു രേഖപ്പെടുത്തിയത്.
വളരെ വേഗം പടരുന്നു എന്നതായിരുന്നു ബ്രിട്ടനില്‍ കണ്ടെത്തിയ വേരിയന്റിനെ കുറിച്ച് ആദ്യം ഉണ്ടായ ഭയം. എന്നാല്‍, മരണ നിരക്ക് 30 മുതല്‍ 100 ശതമാനം വരെ ഉയരുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.
രോഗ്യവ്യാപന നിരക്കിലെ വര്‍ധനയ്ക്കൊപ്പം മരണനിരക്കിലും ഉണ്ടാകുന്ന വര്‍ധനയെ ഗൗരവമായി കാണണമെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത എക്സെറ്റര്‍ യൂണിവേഴ്സിറ്റിയലെ ഗവേഷകന് റോബര്‍ട്ട് ചാല്ലന് പറഞ്ഞു.
ബ്രിട്ടനിലെ കെന്റില്‍ 2020 സെപ്തംബറിലാണ് B.1.1.7 എന്ന വൈറസ് വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ കൂടുതല്‍ പേരിലും പടര്‍ന്നത് ഈ വൈറസ് ആണെന്ന് പിന്നീട് കണ്ടെത്തി. അതിവേഗം പടരുന്ന ഈ വൈറസ് ഇപ്പോള്‍ 100ലേറെ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ വൈറസിസിന്റെ തന്നെ മ്യൂട്ടേഷന് സംഭവിച്ച 23 ഇനങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയേറെ മ്യൂട്ടേഷന് സംഭവിച്ച കൊറോണ വൈറസും വേറെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതില്‍ ചിലത് അതിവേഗം പടരുന്നതാണ്.
ആദ്യഘട്ടത്തില്‍ കണ്ട വൈറസിനേക്കാള്‍ 40-70 ശതമാനം കൂടുതല്‍ പടരുന്നതാണ് ബ്രിട്ടീഷ്് വകഭേദം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. യുകെയില്‍ ഒരുഘട്ടത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പിന് കാരണമായതും ഇതേ വൈറസ് ആണ്. ബ്രിട്ടനില്‍ ഇതുവരെ 43 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1.25 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. ലോകത്ത് കൂടുതല്‍ മരണം ഉണ്ടായ രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!