വൈറസ് വകഭേദത്തെയും ചെറുക്കാനാകുമോ? ഓക്സ്ഫോര്‍ഡ് പഠനങ്ങള്‍ നല്കുന്ന ആശങ്കയും പ്രതീക്ഷയും
പുതിയ വാക്സിന് അടുത്ത ശരത്കാലത്തിന് മുമ്പ് വികസിപ്പിക്കാന്‍ കഴിയുമോ എന്നാണ് ഓക്സ്ഫോര്‍ഡിന്റെ ലക്ഷ്യം.
വാക്സിന് പരീക്ഷണ വിജയങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രലോകത്തെ ആകെ അമ്പരപ്പിച്ച് കൊറോണ വൈറസിന്റെ വകഭേദം യുകെയില്‍ ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ദക്ഷിണാഫ്രിക്കയിലും മറ്റൊരു വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ആദ്യമുണ്ടായ കൊറോണ വൈറസിനേക്കാള്‍ വ്യാപന വ്യാപ്തി കൂട്ടുന്നതാണ് വകഭേദമുള്ള വൈറസ് എന്നതാണ് വലിയ ആശങ്ക. നിലവില്‍ വികസിപ്പിച്ച വാക്സിനുകള്‍ക്ക് വൈറസ് വകഭേദങ്ങളെ ചെറുക്കാനുള്ള ശേഷിയുണ്ടോ എന്ന് വലിയ ചോദ്യമായി നിലനില്ക്കുന്നു.
ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനേകയുടെ പുതിയ പഠനങ്ങള്‍ ആശങ്കയും അതേസമയം പ്രതീക്ഷയും നല്‍കുന്നതാണ്. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെ പരിമിതമായ തോതില്‍ ചെറുക്കാന്‍ മാത്രമേ നിലവിലെ വാക്സിനുകള്‍ക്ക് കഴിയൂ എന്നാണ് പ്രാഥമിക പഠനം. ഈ വൈറസ് വഴിയുണ്ടാകുന്ന തീവ്രമല്ലാത്ത രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ നേരിയ പ്രതീക്ഷ ഇത് നല്കുന്നു. എന്നാല്‍, കൂടുതല്‍ പേരില്‍ അത് വന്നാലുണ്ടാകുന്ന ആഘാതത്തെ ചെറുക്കാന്‍ പര്യാപ്തമാകുമോ എന്ന് തെളിയിക്കാനായില്ലെന്ന് അസ്ട്രാസെനേക വക്താവ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നേരിയ പരിരക്ഷ നല്കുമെന്നതിനാല് ഈ രംഗത്ത് കൂടുതല്‍ ഗവേഷണ സാധ്യത തുറന്നിടുന്നു എന്നതാണ് ഇതിനിടയിലും പ്രതിക്ഷ നല്കുന്ന ഘടകം.

2000 പേരില്‍ മാത്രം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ബ്രിട്ടനില്‍ മാത്രം വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം 100 പേരില്‍ കണ്ടെത്തിയിട്ടുണ്ട്.
തീവ്രരോഗങ്ങള്‍ക്കും വാക്സിന് സംരക്ഷണം നല്കാന് കഴിയുമെന്ന ആത്മവിശ്വാസം കമ്പനി പ്രകടിപ്പിക്കുന്നു. മറ്റ് കൊറോണ വൈറസ് വാക്സിനുകള്‍ക്ക് സമാനമായ ന്യൂട്രലൈസിങ് ആന്റിബോര്ഡികള് അസ്ട്രാസെനേക വാക്സിനുകളും സൃഷ്ടിക്കുന്നു എന്നതിനാണ് ഈ ആത്മവിശ്വാസം.
വകഭേദം വന്ന വൈറസിനെ നേരിടുന്നതിനായി വാക്സിന് വികസിപ്പിക്കുന്ന പ്രക്രിയയില്‍ മാറ്റം വരുത്തുന്നകാര്യം അസ്ട്രാസെനേകയുമായി ചര്‍ച്ചകള്‍ ചെയ്യുകയാണെന്ന് ഓക്സഫോര്‍ഡ് സര്‍വകലാശാലയും അറിയിച്ചു. പുതിയ വാക്സിന്
അടുത്ത ശരത്കാലത്തിന് മുമ്പ് വികസിപ്പിക്കാന്‍ കഴിയുമോ എന്നാണ് ഓക്സ്ഫോര്‍ഡിന്റെ ലക്ഷ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!