രോഗവ്യാപന തോത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണം വീടുകളിലെ നിരീക്ഷണം കൃത്യതയോടെ നടക്കാത്തതാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
ഒക്ടോബറില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്് മുന്നിലുള്ളപ്പോഴും നിലവിലെ വ്യാപന തോത് പിടിച്ചുനിര്‍ത്താന്‍ വിയര്‍ക്കുകയാണ് കേരളം.
ദേശീയ തലത്തില്‍ രോഗവ്യാപന തോത് കുറഞ്ഞുകൊണ്ടേയിരിക്കുമ്പോള് കേരളം നേര് വിപരീത ദിശയില്‍ നിലയുറപ്പിക്കുന്നത് ചോദ്യ ചിഹ്നമായി തീര്‍ന്നിരിക്കുന്നു. വാദപ്രതിവാദങ്ങള്‍ തുടരുന്നുവെന്നല്ലാതെ വ്യാപന തോത് പിടിച്ചുനിര്‍ത്താനുള്ള യഥാര്‍ഥ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ആദ്യഘട്ടത്തില്‍ കോണ്ടാക്ട് ട്രെയ്സിങ് രീതി ഏറ്റക്കുറേ കൃത്യതയോടെ നടത്തിയ കേരളം വ്യാപന തോത് പിടിച്ചുനിര്‍ത്തുന്നതില്‍ ലോകശ്രദ്ധ നേടിയിരുന്നു. സമ്പര്‍ക്കപട്ടിക, സാമൂഹിക അകലം പാലിക്കല്‍, രോഗികളെയും ലക്ഷണങ്ങളുള്ളവരെയും പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റല്‍ തുടങ്ങി കേരളം അവലംബിച്ച രീതികള്‍ ശ്രദ്ധ നേടിയ ഒന്നായി മാറി. രാജ്യത്ത് രോഗികളുടെ എണ്ണം കുടിയതിന് ആനുപാതികമായി കേരളത്തിലെ എണ്ണവും കൂടിയപ്പോള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തുടങ്ങിയ സിഎഫ്എല്‍ടിസികളുടെ നടത്തിപ്പ് സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വലിയ ബാധ്യതയായി തീര്‍ന്നു. രോഗ തീവ്രയേറിയവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ പ്രവേശനം നിയന്ത്രിക്കുകയും ഹോം ക്വാറന്റൈന് ശക്തിപ്പെടുത്തുകയുമായിരുന്നു പിന്നീട് കേരളം ചെയ്തത്.
നേരത്തേതില്‍നിന്ന് വ്യത്യസ്തമായി രോഗവ്യാപന തോത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണം വീടുകളിലെ നിരീക്ഷണം കൃത്യതയോടെ നടക്കാത്തതാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വീടുകളിലെ നിരീക്ഷണം എന്ന കേരളത്തിന്റെ രീതിയിലാണോ പിഴച്ചത് എന്ന ചോദ്യം ഇതോടെ ഉയരുകയാണ് ഇപ്പോള്‍.
വീടുകളില്‍ നിരീക്ഷണത്തിള്ളവരെ നിയന്ത്രിക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കാസര്‍ക്കോട് ഒരാള്‍ക്ക് കൂടി കോവിഡ്; പ്രതിരോധത്തിന് 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേരളം
ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത; ഹ്യൂബൈയില്‍ പുതുതായി രോഗം വരുന്നവരുടെ എണ്ണം ആദ്യമായി കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 295 പേര്‍ക്ക് സ്ഥിരീകരിച്ചു
പൂച്ചകള്‍ക്കും കൊറോണ വരാമെന്ന് പഠനം; സൂക്ഷ്മ നിരീക്ഷണവുമായി ഡബ്ല്യുഎച്ച്ഒ