കൊവിഡോ, മരണമോ, മറ്റ് അപകടമോ എന്തും ആയിക്കോട്ടെ ആംബുലൻസ് ഡ്രൈവർമാർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ഇക്കഴിഞ്ഞ നാളുകൾ ഇവരിൽ പലരും വിശ്രമിക്കാൻ പോലും സമയമില്ലാതെയാണ് വാഹനത്തിൽ സൈറൺ വിളിയുമിട്ട് ഒന്നിന് പിറകെ ഒന്നൊന്നായി രോഗികളുമായി കുതിച്ചിരുന്നത്.
കൊവിഡിന്റെ രണ്ട് തരംഗത്തിലും ഇപ്പോഴും സദാ സേവന സജ്ജരായി എല്ലായിടത്തും ഓടി എത്തുന്നവരാണ് സർക്കാർ, സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ. ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഭൂരിഭാഗം ജനങ്ങളെയും വീട്ടിനുളളിലാക്കുമ്പോഴും ഒരു ഫോൺ കോൾ ദൂരത്തിൽ കൊവിഡോ, മരണമോ, മറ്റ് അപകടമോ എന്തും ആയിക്കോട്ടെ ആംബുലൻസ് ഡ്രൈവർമാർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ഇക്കഴിഞ്ഞ നാളുകൾ ഇവരിൽ പലരും വിശ്രമിക്കാൻ പോലും സമയമില്ലാതെയാണ് വാഹനത്തിൽ സൈറൺ വിളിയുമിട്ട് ഒന്നിന് പിറകെ ഒന്നൊന്നായി രോഗികളുമായി കുതിച്ചിരുന്നത്. അത്തരത്തിൽ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആംബുലൻസ് ഡ്രൈവർ എന്ന ജോലി തിരഞ്ഞെടുത്ത കുറച്ച് മനുഷ്യർ ഏഷ്യാവിൽ മലയാളത്തോട് തങ്ങളുടെ കൊവിഡ് കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
സത്യത്തില്‍ ജീവന് പണയം വെച്ചുളള ഒരു പോരാട്ടമാണല്ലോ ശരിക്കും കൊവിഡ് കാലത്ത് ഞങ്ങൾ നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകരെ പോലെ തന്നെ മറ്റൊരു റിസ്കാണ് ഏറ്റെടുക്കുന്നത്. എന്നാൽ അവർക്ക് ലഭിക്കുന്ന അംഗീകാരവും പരിഗണനയൊന്നും കൊവിഡ് മുൻനിര പോരാളികൾ എന്ന പേരിൽ തങ്ങൾക്ക് ലഭിക്കാറില്ലെന്നാണ് 12 വർഷമായി ആംബുലൻസ് ഡ്രൈവറായ അമ്പലപ്പുഴ നീർക്കുന്നം സ്വദേശി അമീർ പറയുന്നത്.
എന്ത് തരം രോഗി ആയിക്കോട്ടെ, കൊവിഡോ, അല്ലാത്തതോ, ആക്സിഡന്റോ, തൂങ്ങി മരണമോ, ട്രെയിന്‍ അപകടമോ, എല്ലാത്തിലും ഞങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്മാരാണല്ലോ ഇതെല്ലാം കൈകാര്യം ചെയ്യാൻ എത്തുന്നത്. വളരെ ചുരുക്കം കേസുകളാണ് ഫയര്‍ ഫോഴ്സ് ഒക്കെ വന്ന് ഇടപെടേണ്ടതായിട്ടുളളത്. ബാക്കി എല്ലാ കാര്യത്തിനും പൊലീസ് അടക്കം ഞങ്ങളെയാണ് വിളിക്കുന്നത്. അത് അനുസരിച്ചുളള ഒരു പരിഗണന ഞങ്ങള്‍ക്ക് ലഭിക്കാറില്ല. ഏത് പാതിരാത്രി വിളിച്ചാലും ഞങ്ങള്‍ പോകാറുണ്ട്, പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ശാരീരിക അവശതകള്‍ വന്ന് കിടപ്പിലായാല്‍ പോലും നമ്മള് ആ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തി കൊടുക്കും. എന്നാൽ ഞങ്ങളോട്, കേരളത്തിലെ പ്രൈവറ്റ് ആംബുലൻസ് ഡ്രൈവർമാരോട് ഒരു കരുതലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മുൻഗണനാ ക്രമത്തിൽ ഡോക്ടർ, നഴ്സ് എന്നിങ്ങനെ വാക്സിനായി കാറ്റഗറി രൂപീകരിച്ചതിൽ പോലും ഞങ്ങളെ ഉൾപ്പെടുത്തിയില്ല.

കേരളത്തിലെ പ്രൈവറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വാക്സിൻ നല്‍കണമെന്ന് ഞങ്ങളല്ലാതെ ആരും പറഞ്ഞും കണ്ടില്ല. സത്യത്തില്‍ ആ മേഖലയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ല. സര്‍ക്കാര്‍ ആംബുലന്‍സ് സംവിധാനങ്ങള്‍ കൊണ്ട് മാത്രമല്ല ഇവിടുത്തെ കാര്യങ്ങള്‍ നടന്നുപോകുന്നത്. എത്രയോ പേര് രാവും പകലും ഇല്ലാതെ ഈ മേഖലയില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്. ഓണം വരുന്നേരം ഒരു ആയിരം രൂപ എങ്കിലും തന്ന് കൂടായിരുന്നോ? എല്ലാ മേഖലയിലും ഉളളവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നുണ്ടല്ലോ, അന്നേരമെങ്കിലും ഞങ്ങളെ പരിഗണിക്കാമായിരുന്നു. അതുണ്ടായില്ല. സൗജന്യ വാക്സിൻ ഇതുവരെ ലഭിക്കാത്തത് കൊണ്ട്, വലിയ തുക നൽകി പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് പലരും വാക്സിനെടുത്തു. എല്ലാ ദിവസവും രോഗസാധ്യതയിലൂടെ, അപകടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സുരക്ഷ ആരാണ് ഉറപ്പാക്കുന്നതെന്നും അമീർ ചോദിച്ചു.
സമയത്ത് ആഹാരം കഴിക്കാൻ സാധിക്കാതെ, വീടുകളിൽ ഭാര്യയോടും മക്കളോടും അടുത്ത് ഇടപഴകാനാവാതെയാണ് ഞങ്ങളെ പോലെ ആയിരങ്ങൾ ഈ കൊവിഡ് വന്നത് മുതൽ ജീവിക്കുന്നതെന്ന് എറണാകുളത്ത് സ്വകാര്യ ആംബുലൻസ് ഡ്രൈവറായ അരൂർ സ്വദേശി വിഷ്ണു പറയുന്നു. പലവിധ പ്രതിസന്ധികൾ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുഭവിക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, വണ്ടികൾ ഓരോ ഓട്ടത്തിനും ശേഷം അണുവിമുക്തമാക്കൽ, പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം നീളുന്ന യാത്ര എന്നിവയെല്ലാം കടന്നാണ് നമ്മൾ നിരത്തിലൂടെ സൈറണിട്ട് പാഞ്ഞുപോകുന്നത്. ഇതിൽ പിപിഇ കിറ്റ് സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് വാങ്ങുക. ഒരു രോഗിക്ക് ഒരു കിറ്റ് എന്നാണ് ഡ്രൈവർമാരുടെ കണക്ക്. ചിലപ്പോൾ ഒരു കിറ്റിട്ട് കഴിഞ്ഞാൽ ആറും ഏഴും മണിക്കൂറൊക്കെ നിൽക്കേണ്ടി വരും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്ന കാര്യം നടക്കാറേ ഇല്ല. 2,000 രൂപയ്ക്ക് സാനിറ്റൈസർ വാങ്ങിയാൽ കൂടി വന്നാൽ നാല് തവണയൊക്കെ ആണ് വണ്ടി അണുവിമുക്തമാക്കാൻ കഴിയുക.

ആംബുലൻസിൽ കൊണ്ടുപോയ രോഗിക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഒരു സമ്പർക്കവും ഇല്ലാതിരുന്നിട്ടും രണ്ട് തവണ ക്വാറന്റൈൻ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നും അങ്ങനെ ഏകദേശം ഒരു മാസത്തോളം പണിക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നുമാണ് വണ്ടാനം മെഡിക്കൽ കോളെജ് പരിസരം കേന്ദ്രീകരിച്ച് ആംബുലൻസ് ഓടിക്കുന്ന ആദർശ് വ്യക്തമാക്കിയത്. പിപിഇ കിറ്റൊക്കെ ധരിച്ച് വളരെ സുരക്ഷിതമായിട്ടാണ് നമ്മൾ ജോലി ചെയ്യുന്നത്. എന്നാൽ ആക്സിഡന്റിലോ, അല്ലാതെയുളള രോഗിയെയോ കൊണ്ടുപോയ ശേഷമായിരിക്കും അവർ പൊസീറ്റിവാണെന്ന് അറിയുന്നത്. രോഗിയെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്കായിരിക്കും ആദ്യ കോൾ എത്തുക. തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടി വരും.
പോസിറ്റീവായ രോഗികളെ കൊണ്ടുപോയെന്ന് പറഞ്ഞ് കൂടുതല്‍ കൂലിയൊന്നും ആർക്കും ലഭിക്കുന്നതുമില്ല. ഏത് നേരത്താണ് സമ്പർക്കമുണ്ടാകുക എന്നുവെച്ച് വീട്ടിലേക്ക് പോകാതെ ആശുപത്രി പരിസരത്ത് വാടകയ്ക്ക് മുറി എടുത്ത് സുഹൃത്തുക്കളായ ഡ്രൈവർമാർക്കൊപ്പം കഴിയുന്നവരുണ്ടെന്നും ആദർശ് പറഞ്ഞു. വീട്ടിൽ പ്രായമായ മാതാപിതാക്കൾ ഉളളതിനാൽ കൊവിഡിലെ ഈ റിസ്ക് നിറഞ്ഞ ജോലി ഉപേക്ഷിച്ച് മറ്റ് ജോലിക്ക് പോകാൻ തുടങ്ങിയ ആളെ തനിക്ക് നേരിട്ടറിയാമെന്ന് അമീറും പറയുന്നു. നിലവിൽ കേരളത്തിൽ 4,200 സ്വകാര്യ ആംബുലൻസുകളിലായി 9,000ത്തിൽ അധികം ജീവനക്കാരാണുളളത്. വാക്സിനേഷൻ അടക്കമുളള കാര്യങ്ങളിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരെ ഇനിയെങ്കിലും അടിയന്തരമായി പരിഗണിക്കാൻ സർക്കാർ ഇടപെടുമോ എന്നാണ് ഇവർക്ക് അറിയേണ്ടത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അമേരിക്കയില്‍ കൊവിഡ് മരണം 91,000 കടന്നു, ബ്രസീലില്‍ രോഗികള്‍ കൂടുന്നു; ലോകത്ത് 24 മണിക്കൂറില്‍ 3,400 മരണം, രോഗികള്‍ 49 ലക്ഷത്തിലേക്ക്
24 മണിക്കൂറില്‍ 28,498 പേര്‍ക്ക് കൊവിഡ്, മരണം 553; രാജ്യത്ത് ഒന്‍പത് ലക്ഷത്തിലേറെ രോഗികള്‍, മരണം 24,000ത്തിലേക്ക്
സംസ്ഥാനത്ത് കൊവിഡ് മരണം 39; രോഗം ബാധിച്ച കാസർകോട് സ്വദേശി മരിച്ചു, കുടുംബത്തിലെ എട്ടുപേർക്കും രോഗം പകർന്നു
രാജ്യത്ത് 24 മണിക്കൂറില്‍ 34,884 പേര്‍ക്ക് കൊവിഡ്, മരണം 671; ആകെ രോഗബാധിതര്‍ 10.38 ലക്ഷം, മരണം 26,273