വാക്സിന് സൂക്ഷിക്കുന്നതിലും വിതരണത്തിന് അവ എത്തിക്കുന്നതിലും കാലാവസ്ഥയും മറ്റ് സൗകര്യങ്ങളും അതീവ പ്രധാനമാണ്.
ചൈനയ്ക്ക് പിന്നില്‍ ഏറ്റവും വലിയ ജനസഖ്യയുള്ള ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ജനസഖ്യ, രാജ്യത്തിന്റെ വലുപ്പം, ഭൂമിശാസ്ത്ര പ്രത്യേകത, കാലാവസ്ഥ വ്യതിയാനം, രാഷ്ട്രീയ അസ്വസ്ഥതകള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇന്ത്യ മറികടക്കേണ്ട വെല്ലുവിളിയും.
രണ്ട് വാക്സിനുകളാണ് ആദ്യഘട്ടത്തില്‍ സജ്ജം.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനേകയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ്, ഇന്ത്യയിലെ മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാണല്‍ വികസിപ്പിച്ച കോവാക്സിന് എന്നിവയാണ് വിതരണത്തിന് സജ്ജം.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളുമായ മൂന്ന് കോടി പേര്‍ക്കാണ് വാക്സിന് നല്‍കുക. അതിന് ശേഷം 50 വയസ്സിന് മുകളിലുള്ളവരോ, അത്യാഹിത സാഹചര്യം നേരിടുന്നവരോ ആയ 27 കോടി പേര്‍ക്ക് നല്‍കും.
രണ്ട് വാക്സിനുകളുടെയും പ്രത്യേക എന്താണ്?
കൊവിഷീല്‍ഡ്
ഇന്ത്യ ഏറ്റവും പ്രതീക്ഷിയോടെ പരീക്ഷിക്കുന്ന ഒന്നാണ് കൊവിഷീല്‍ഡ്. ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനേക ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ച വാക്സിന് ലോകത്ത് തന്നെ ഏറ്റവും ആദ്യഘട്ടത്തില്‍ വിജയകരം എന്ന വിലയിരുത്തല്‍ ഉണ്ടായ ഒന്നാണ്. ഇന്ത്യയിലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിന്റെ നിര്‍മാണ പങ്കാളിയാണ് എന്നതാണ് വലിയ നേട്ടം.
വാക്സിന് സൂക്ഷിക്കുന്നതിലും വിതരണത്തിന് അവ എത്തിക്കുന്നതിലും കാലാവസ്ഥയും മറ്റ് സൗകര്യങ്ങളും അതീവ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഈ വാക്സിന് ഇവിടെ വിതരണം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയ ഘടകം.
ഫൈസര്‍, മഡോണ വാക്സിനുകളില്‍നിന്ന് ഏറെ വ്യത്യാസമുള്ളതാണ് കോവിഷീല്‍ഡ്. mRNA നിര്മാണ് രീതിയാണ് ഫൈസര്‍, മഡോണ വാക്സിനുകളുടേത്. അത് കൂടുതല്‍ സങ്കീര്‍ണവും സൂക്ഷിക്കാന്‍ അതിശീതീകരണം സംവിധാനവും ആവശ്യമാണ്. കോവീഷീല്‍ഡ് ഒരു വെക്ടര്‍ വാക്സിന് ആണ്. വില കുറവാണ് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ആറ് മാസം വരെ അത് സ്റ്റാന്റേഡ് റഫ്രിജറേറ്റര്‍ തണുപ്പില്‍ സൂക്ഷിക്കാന്‍ കഴിയും. ഇന്ത്യ പോലെ ശീതീകരണ സംവിധാനം പരിമിതവും കുറേയേറെ സഞ്ചരിക്കേണ്ടതുമായ രാജ്യത്തിന് അനുയോജ്യമാണ് ഈ വാക്സിന് എന്നാണ് വിലയിരുത്തല്‍.
ചിമ്പാന്‍സികളെ ബാധിക്കുന്നതും എന്നാല്‍, മനുഷ്യനെ ബാധിക്കാത്തതുമായി അഡെനോവൈറസ് എന്ന സാധാരണ ജലദോഷ വൈറസിനെ ദുര്‍ബലപ്പെടുത്തി വികസിപ്പിച്ചതാണ് ഈ വാക്സിന്. ഇത് നമ്മുടെ പ്രതിരോധ ഘടനകളെ ശക്തിപ്പെടുത്തും. പുറത്തുനിന്ന് മറ്റൊരു വൈറസ് കടന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ശേഷി മനുഷ്യശരീരത്തിലെ സെല്ലുകള്‍ക്ക് നല്‍കും. 70 ശതമാനം ഇത് ഫലപ്രദം എന്നാണ് ഓക്സ്ഫോര്‍ഡ്-അസ്ട്രാസനെക ആദ്യഘട്ട പരീക്ഷണ ഫലം.
കോവാക്സിന്
ഇന്ത്യന്‍ ബയോടെക്നോളജി കമ്പനിയായ ഭാരത് ബയോടെക് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മായി ചേര്‍ന്ന് വികസിപ്പിച്ചതാണ് കോവാക്സിന്. വാക്സിന് നിര്‍മാണത്തിന്റെ പഴയ സമീപനം സ്വീകരിച്ച് നിര്‍മിച്ചാണ് ഈ വാക്സിന്. സജീവമല്ലാത്ത കൊറോണ വൈറുകളെ ഉപയോഗിച്ച് പ്രതിരോധ ശേഷി വികസിപ്പിക്കുകയെന്ന രീതിയാണ് ഇതില്‍ അവലംബിച്ചത്. ചൈനീസ് കമ്പനികളായ സിനോവാക്, സിന്ഫാര്മ കമ്പനികളും ഇതേ സാങ്കേതിക സമീപനത്തിലൂടെയാണ് വാക്സിന് വികസിപ്പിച്ചത്.
കോവാക്സിന് ഉപയോഗിക്കാമെന്ന് അനുമതി നല്കിയിട്ടുണ്ടെങ്കില് അക്കാര്യത്തില്‍ ചില ആശങ്കകള്‍ ആരോഗ്യ വിദഗ്ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ ട്രല് മൂന്നാംഘട്ടത്തിലെ ഫലം പൂര്‍ണമായി പുറത്തുവരും മുമ്പാണ് അനുമതി നല്‍കിയത് എന്നാണ് വിമര്‍ശനം. ആദ്യ രണ്ട് ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ ഫലപ്രദമായിരുന്നു എന്നത് പ്രതീക്ഷ നല്കുന്ന ഒന്നാണ്.
ഈ വാക്സിനുകള്‍ക്ക് പുറമെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെയും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കിന്റെയും വാക്സിനുകള്‍ കൂടി താമസിയാതെ ഇന്ത്യയില്‍ എത്തുമെന്ന് കരുതുന്നു. യുഎസിലും യുകെയിലും ഇപ്പോള്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്സിനും ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് രാജ്യങ്ങള്‍ ഇതിനകം അംഗീകാരം നല്കിയ റഷ്യയുടെ സ്പുട്നിക് വാക്സിനും ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കും. അമേരിക്കന്‍ കമ്പനിയായ ജോണ്സണ് & ജോണ്സണ് വികസിപ്പിക്കുന്ന വാക്സിനും മാര്‍ച്ചോടെ ലഭ്യമാകും എന്നാണ് കരുതുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!