ഇതാ വലിയ പ്രതീക്ഷ; കൊറോണ വാക്സിന് വിജയകരമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല
1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വാക്സിന് പരീക്ഷണ വിജയം പ്രഖ്യാപിച്ചത്.
ലോകത്തെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന് വിജയകരമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഗവേഷണ വിഭാഗം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്സിന് സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല വ്യക്തമാക്കി.
1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വാക്സിന് പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും വെളുത്ത രക്താണുക്കളും ഈ വാക്സിന് വഴി ഉണ്ടാക്കാന്‍ കഴിയുന്നതായി തെളിയിച്ചു.
Oxford’s Covid-19 vaccine produces a good immune response, reveals new study.
— University of Oxford (@UniofOxford) July 20, 2020
Teams at @VaccineTrials and @OxfordVacGroup have found there were no safety concerns, and the vaccine stimulated strong immune responses: https://t.co/krqRzXMh7B pic.twitter.com/Svd3MhCXWZ
കണ്ടെത്തലുകള്‍ വളരെയധികം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ എല്ലാതരത്തിലുമുള്ള കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ എന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തണം. വളരെ വേഗം ഇതിന്റെ ഫലം അറിയാന്‍ കഴിയുമെന്നും സര്‍വകലാശാല അഭിപ്രായപ്പെട്ടു.
ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ആദ്യഘട്ടത്തില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അസ്ട്രാസെനെക്കയുടെ പരീക്ഷണാത്മക COVID-19 വാക്സിന് സുരക്ഷിതമായിരുന്നു.
AZD1222 എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിന് ആസ്ട്രാസെനെക്കയും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്തതാണ്. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇത് ഉണ്ടാക്കുന്നില്ലെന്നും ആന്റിബോഡി, ടി-സെല്‍ രോഗപ്രതിരോധ പ്രതികരണങ്ങള്‍ എന്നിവ കൈവരിച്ചിട്ടുണ്ടെന്നും ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങള്‍ പറയുന്നു
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!