സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 295 പേര്‍ക്ക് സ്ഥിരീകരിച്ചു
കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. ഇതുവരെ രോഗമുണ്ടായ 206 പേര് വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര് വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേര് നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ള ഒരാളാണ്. ഒരാള്‍ ഗുജറാത്തില്‍നിന്നാണ്.
വിലയ തോതില്‍ രോഗ വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിയുന്നുണ്ട്. രോഗ വ്യാപനം ഉണ്ടാകാതിരിക്കുക. വൈറസ് പിടിപെട്ടവരെ ചികിത്സിച്ച് ഭേദമാക്കുക. പുതിയ സാധ്യത അടക്കുക എന്നതാണ് നമ്മുടെ നയം
ഇന്ന് സ്ഥിരീകരിച്ച ഒമ്പത് പേരില്‍ കാസര്‍ക്കോട് ഏഴ് പേര്. തൃശൂര്‍, കണ്ണൂര്‍ ഓരോ ആള് വീതം എന്നിങ്ങനെയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരില്‍ 251 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 16 പേര്‍ക്ക് കൂടി ഇന്ന് രോഗം മാറി. കണ്ണൂരില്‍ അഞ്ചുപേര്‍, കാസര്‍ക്കോട് മൂന്നുപേര്‍, ഇടുക്കിയില്‍ രണ്ടുപേര്‍ പത്തനംതിട്ട ഒരാള്‍, കോട്ടയം ഒരാള്‍ എന്നിങ്ങനെ രോഗം ഭേദമായി. കൊവിഡ് പിടിപെട്ടവരെ ചികിത്സിക്കുമ്പോള്‍ വൈറസ് വന്ന നഴ്സ് ആണ് ഇന്ന് രോഗം മാറിയ ഒരാള്‍. കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോയി. നമ്മു്ടെ ആരോഗ്യ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് കാരണം. ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് 169997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 169291 പേര് വീടുകളിലാണ്. 706 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 154 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 8126 രോഗമില്ല എന്ന് ഉറപ്പാക്കി.
പരിശോധന കൂടുതല്‍ വിപുലവും വ്യാപകവും ആക്കും. നാലഞ്ച് രോഗലക്ഷമുള്ളവരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഒന്ന് രണ്ട് ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ ഇനി മുതല്‍ പരിശോധിക്കും. റാപിഡ് ടെസ്റ്റ് സംവിധാനവും ഉപയോഗിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന് തീവ്ര ശ്രമങ്ങള്‍ തുടരുമ്പോഴും നിരീക്ഷണത്തിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കഴിഞ്ഞ ദിവസം കൊവിഡ് ഹോട്സോപട്ടുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലേക്കുള്ള ആദ്യ കൊവിഡ് 19 റാപിഡ് ടെസ്റ്റിംഗ് കിറ്റ്സ് തിരുവനന്തപുരത്ത് ഇന്ന് എത്തി. ദീര്‍ഘകാല ആവശ്യത്തിനായി ഒരു കോടി രൂപ ശശി തരൂര്‍ എംപി ഫണ്ടില്‍ നിന്നും ശ്രീചിത്തിരയ്ക്ക് ഗവേഷണത്തിനും, റാപിഡ് ടെസ്റ്റിംഗ് കിറ്റ് നിര്‍മിക്കാനും വേണ്ടി നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ പുണെയില്‍ മാത്രമാണ് നിര്‍മാണം. റാപിഡ് ടെസ്റ്റിംഗ് കിറ്റ്സ് 4000 രൂപ വരെയാണ് ഒന്നിന്റെ ചെലവ്, തിരുവനന്തപുരത്ത് ഉത്പാദനം ആരംഭിക്കുന്നതോടെ 200 രൂപയില്‍ കേരളത്തില്‍ ലഭ്യമാകാനുള്ള വഴിയൊരുങ്ങും. 15 മിനിറ്റ് കൊണ്ട് കോവിഡ് ടെസ്റ്റ് നടത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!