സംസ്ഥാനത്ത് കൊറോണ അവലോക യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണുന്നു
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എട്ടുപേര്‍ കാസര്‍ക്കോട്, അഞ്ചുപേര്‍ ഇടുക്കി, രണ്ടുപേര്‍ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരത്തും പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ഒരോരുത്തര് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 256 പേര് ചികിത്സയിലുണ്ട്.
165934 പേരാണ് നിരീക്ഷണത്തിലുള്ളത്. 165291 പേര് വീടുകളിലും 643 പേര് ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7622 രോഗം ഇല്ല എന്ന് ഉറപ്പാക്കി.
ഇതുവരെ രോഗം വന്ന 200 പേര് വിദേശത്തുനിന്ന് വന്ന മലയാളികളാണ്. ഏഴ് പേര് വിദേശികളാണ്. സമ്പര്‍ക്കത്തിലൂടെ 76 പേര്, ഇതിന് പുറമെ ഇന്ന് സ്ഥിരീകകരിച്ച രണ്ടുപേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തില്‍ ഉള്ളവരാണ്. ഒരാള്‍ ഗുജറാത്തില്‍നിന്ന് വന്നവരാണ്. ഇതുവരെ നെഗറ്റീവ് ആയത് 28 പേരാണ്. തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍ ഇന്ന് ഓരോരുത്തര് രോഗമുക്തരായി.
പ്രധാനമന്ത്രി ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിച്ചു. കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. ലോകത്താകെ വ്യാപിച്ച് കിടക്കുന്നവരാണ് മലയാളികള്‍. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
രോഗ സാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ എംബസി വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.
ഇവിടെ നിന്ന് പോയ നഴ്സമുാര്ക്ക് വ്യക്തിഗത പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഏര്‍പ്പെടുത്തണം.
കൊറോണയല്ലാത്ത കാരണങ്ങളാണ് വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികളോട് ആവശ്യപ്പെട്ടു. ഇത് ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതു. കൊറോണ ബാധിച്ച് മരിച്ചവരെ കൊണ്ടുവരാന്‍ അല്ല ആവശ്യപ്പെട്ടത്. കൊറോണ പിടിപെട്ട് മരിച്ചാല്‍ സംസ്കരിക്കുന്നത് പ്രോട്ടോക്കോള്‍ ഉണ്ട്. ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയില്ല.
പ്രധാനമന്ത്രിയോട് സംസ്ഥാനാന്തര ചരക്ക് നീക്കം തടയപ്പെടില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രം എന്ന നിലയില്‍ ഒറ്റക്കെട്ടായി വെല്ലുവിളിയെ നേരിടുകയാണ് എന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകണം. അതില്‍ പക്ഷപാത നിലപാട് ഉണ്ടാകാന്‍ പാടില്ല.
നമ്മുടെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ വികാരം മാനിച്ച് ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ തൊഴിലാളിക്ക് തിരിച്ചുപോകാന്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
കൊവിഡ് പരിശോധനയ്ക്ക് സംസ്ഥാനം ആവശ്യപ്പെടുമ്പോള്‍ അനുമതി നല്‍കണം. കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുംറാപിഡ് ടെസ്റ്റ് തുടങ്ങേണ്ടതിന്റെ ആവശ്യകതയും അറിയിച്ചു. ഹോങ്കോങില്നിന്ന് റാപിട് ടെസ്റ്റ് നടത്തേണ്ട ഉപകരണം എത്തിക്കേണ്ട സൗകര്യം ചെയ്തു തരാനും ആവശ്യപ്പെട്ടു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!