24 മണിക്കൂറില്‍ രാജ്യത്ത് 37,148 പേര്‍ക്ക് കൊവിഡ്, മരണം 587; രാജ്യത്ത് രോഗബാധിതര്‍ 11.55 ലക്ഷം, ആകെ മരണം 28,084
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നിങ്ങനെ സംസ്ഥാനങ്ങളില്‍ ഇന്നലെ ആയിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 176 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 3.18 ലക്ഷമായി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 37,148 പേര്‍ക്ക്. ഇന്നലെ മാത്രം 587 പേര് മരിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി 11.59 ലക്ഷം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. 28,084 ആളുകള്‍ ഇതുവരെ മരിച്ചു. 7.24 ലക്ഷം പേര് രോഗമുക്തി നേടിയെന്നും നിലവില്‍ 4.02 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 3.33 ലക്ഷം പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 1.43 കോടി ജനങ്ങളുടെ സാംപിളുകള്‍ രാജ്യത്ത് പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.
Spike of 37,148 cases and 587 deaths reported in India in the last 24 hours.
— ANI (@ANI) July 21, 2020
Total #COVID19 positive cases stand at 11,55,191 including 4,02,529 active cases, 7,24,578 cured/discharged/migrated and 28084 deaths: Ministry of Health and Family Welfare pic.twitter.com/iuKN63EYtV
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നിങ്ങനെ സംസ്ഥാനങ്ങളില്‍ ഇന്നലെ ആയിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 176 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 3.18 ലക്ഷമായി. ഇതുവരെ 12,030 പേരാണ് മരിച്ചത്. 1.75 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 1.31 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. മുംബൈയില്‍ മാത്രം ഇന്നലെ 1,043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 പേര് മരിക്കുകയും ചെയ്തു. ഇതുവരെ 1.02 ലക്ഷം പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 5,752 പേര് മുംബൈയില്‍ മാത്രം മരിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെ 4,985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 70 പേര് മരിച്ചു. ഇതുവരെ 1.75 ലക്ഷം പേര് ഇവിടെ രോഗബാധിതരായി. നിലവില്‍ 51,348 പേര് ചികിത്സയിലുണ്ട്. 2,551 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇതുവരെ ജീവന് നഷ്ടമായത്. കര്‍ണാടകയില്‍ ഇന്നലെ 3,648 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ 42,216 ആയി ഉയര്‍ന്നു. ബംഗ്ളൂരുവില്‍ മാത്രം ഇന്നലെ 1,452 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. 31 പേര് മരിച്ചു. ഇതുവരെ 1,403 പേരാണ് കര്‍ണാടകയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 4,074 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേര് മരിച്ചു. ആകെ രോഗബാധിതര്‍ 53,724 ആയി ഉയര്‍ന്നു. ഇതില്‍ 24,228 പേര് രോഗമുക്തി നേടി. നിലവില്‍ 28,800 പേരാണ് ചികിത്സയിലുളളത്. ആന്ധ്രയില്‍ കൊവിഡിനെ തുടര്‍ന്ന് 696 പേര് ഇതുവരെ മരണമടഞ്ഞു. ഗുജറാത്തില്‍ ഇന്നലെ 998 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,924 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയുകയാണ്. നേരത്തെ 3,000ത്തിനും 4,000ത്തിനും ഇടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 1,000നും 2,000ത്തിനും ഇടയില്‍ ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗമുക്തി നേടുന്നവരുടെ എണ്ണം വലിയ തോതില്‍ ഉയരുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഇന്നലെയാണ്. 954 പേര്‍ക്ക് മാത്രമാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. 35പേര് മരിക്കുകയും ചെയ്തു. 1,784 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗം ബാധിച്ചവരെക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കഴിഞ്ഞ ദിവസവും കൂടുതല്‍. ഇതുവരെ 1.23 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 3,663 പേരാണ് മരിച്ചത്. 1.04 ലക്ഷം ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!