ഫൈനലിൽ അർജന്റീനയെ കിട്ടണം, കപ്പ് ബ്രസീലിനുളളതെന്ന് നെയ്മർ; കോപ്പയിലെ ആവേശം വാനോളം
ഒൻപത് തവണ ചാംപ്യൻമാരായ ബ്രസീൽ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. അവസാനം നടന്ന കോപ്പയിൽ പെറുവിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്രസീൽ കിരീടം ഉയർത്തിയത്. 28 തവണ കോപ്പയുടെ ഫൈനലിൽ കളിച്ചിട്ടുളള അർജന്റീന 14 തവണ ചാംപ്യൻമാരായിട്ടുണ്ട്.
ലോകമെങ്ങുമുളള ഫുട്ബോൾ ആരാധകരുടെ ഇഷ്ട ടീമുകളാണ് അർജന്റീനയും ബ്രസീലും. ഇരു രാജ്യങ്ങളും തമ്മിലുളള ഓരോ മത്സരത്തിനും വീറും വാശിയും കൂടുതലാണ്. കോപ്പ അമേരിക്ക ആകട്ടെ, ലോകകപ്പ് ആകട്ടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫൈനൽ പ്രതീക്ഷിച്ച ആരാധകർ നിരാശരാകുകയാണ് പതിവ്. എന്നാൽ ഇത്തവണ അർജന്റീനയ്ക്ക് ഒരു മത്സരം അകലെയാണ് ആ സ്വപ്ന ഫൈനൽ. പെറുവിനെ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാംപ്യൻമാരായ ബ്രസീൽ ഫൈനലിൽ എത്തിക്കഴിഞ്ഞു. കൊളംബിയയുമായുളള സെമി ഫൈനലിൽ വിജയിച്ചാൽ മാറക്കാനയിൽ നടക്കുന്ന ഫൈനലിൽ അർജന്റീനയാകും ബ്രസീലിനെ നേരിടുക.
അർജന്റീന സൂപ്പർതാരം ലയണൽ മെസിയുടെയും ബ്രസീൽ നെയ്മറുടെയും ചിറകുകളിലേറിയാണ് വിജയിച്ച് വരുന്നത്. ഫൈനൽ മത്സരത്തിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഫൈനലിൽ എത്തിയ ശേഷം ബ്രസീൽ താരം നെയ്മർ പ്രതികരിച്ചത്. അർജന്റീന ടീമിൽ തനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ബ്രസീൽ തന്നെ വിജയിക്കുമെന്നും നെയ്മർ പറഞ്ഞു. ലയണൽ മെസിയും നെയ്മറും അടുത്ത സുഹൃത്തുക്കളാണ്. കൂടാതെ ബാർസിലോണയ്ക്കായി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. ഇതിന് പുറമെ അർജന്റീനയുടെ ഡി മരിയ, പരേദസ് എന്നിവർ നെയ്മറിനൊപ്പം നിലവിൽ പിഎസ്ജിയിൽ കളിക്കുന്നവരാണ്.
പെറുവിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ജയിച്ചത്. പെറു ബോക്സിനുള്ളിൽ മൂന്ന് ഡിഫൻഡർമാരെ മറികടന്ന് നെയ്മർ നൽകിയ തകർപ്പൻ പാസിൽനിന്നാണ് ലൂക്കാസ് പക്വേറ്റ 35ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയത്. നേരത്തെ ക്വാർട്ടറിലും പക്വേറ്റ നേടിയ ഏക ഗോളിനായിരുന്നു ബ്രസീൽ ചിലിയെ തോൽപ്പിച്ചത്. ഒൻപത് തവണ ചാംപ്യൻമാരായ ബ്രസീൽ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. അവസാനം നടന്ന കോപ്പയിൽ പെറുവിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്രസീൽ കിരീടം ഉയർത്തിയത്. 28 തവണ കോപ്പയുടെ ഫൈനലിൽ കളിച്ചിട്ടുളള അർജന്റീന 14 തവണ ചാംപ്യൻമാരായിട്ടുണ്ട്.
???? #Neymar fue directo: Quiere a #Argentina en la final de #CopaAmerica pic.twitter.com/JQar0eQkKs
— Tigo Sports Costa Rica (@tigosports_cr) July 6, 2021
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!