നെയ്മർ നല്ല കുട്ടിയായത് കൊണ്ട് അങ്ങനെ പറഞ്ഞു, ഞങ്ങളും ജയിക്കാനാണ് ഇറങ്ങുന്നതെന്ന് മെസി
ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് ബ്രസീൽ- അർജന്റീന ഫൈനൽ. കഴിഞ്ഞ തവണ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനായിരുന്നു വിജയം.
കോപ്പ അമേരിക്കയിലെ ഫൈനൽ മത്സരത്തിന് മുമ്പ് താരങ്ങളുടെ ആവേശം ഉയർന്ന് തുടങ്ങിയിരുന്നു. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നായിരുന്നു സെമി മത്സരം വിജയിച്ച ശേഷം ബ്രസീൽ താരം നെയ്മർ പറഞ്ഞത്. ഇന്ന് കൊളംബിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ശേഷം സൂപ്പർ താരം ലയണൽ മെസി ഇതിന് മറുപടിയും നൽകി. ഫൈനലിൽ എല്ലാവരും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നതെന്നാണ് മെസിയുടെ വാക്കുകൾ. ഷൂട്ടൗട്ടിലെ വിജയശേഷം വാർത്താ സമ്മേളനത്തിലായിരുന്നു മെസിയുടെ പ്രതികരണം.
'നെയ്മർ പറഞ്ഞത് അറിഞ്ഞിരുന്നു. നല്ല കുട്ടി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് ഫൈനലിന് ഇറങ്ങുന്നത്. ഞങ്ങളും ജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് തല മത്സരങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നിട്ടും പോസിറ്റീവായി കളിച്ചു. ഇത്തവണ ഫൈനലിലും എത്തി. എല്ലാത്തിലുമേറെ ആവേശത്തിലാണ് ഫൈനലിനെ കാണുന്നത്. തീർച്ചയായും അത് കടുത്ത മത്സരമാകും. സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് കൊളംബിയൻ താരങ്ങളുടെ കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെയും മെസി പുകഴ്ത്തി. 'എമിൽ ഒരു പ്രതിഭാസമാണ്. അവനിൽ ഞങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നുവെന്നും മെസി പറഞ്ഞു.
ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് ബ്രസീൽ- അർജന്റീന ഫൈനൽ. കഴിഞ്ഞ തവണ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനായിരുന്നു വിജയം. അതിന് മുൻപ് 2007ലെ കോപ്പയിലാണ് ബ്രസീൽ- അർജന്റീനയും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. എതിരില്ലാത്ത മൂന്നുഗോളുകൾക്കായിരുന്നു അന്ന് ബ്രസീൽ വിജയിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!