10 മഞ്ഞക്കാർഡ്, 47 ഫൗൾ; മെസിയെ പൂട്ടാൻ നോക്കി കാർഡ് കിട്ടിയത് ആറ് പേർക്ക്, പരുക്കൻ കളി ഇങ്ങനെ
ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിലേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയ മത്സരത്തിൽ ആകെ 47 ഫൗളുകളാണ് ഉണ്ടായത്.
കോപ്പ അമേരിക്കയിലെ അത്യന്തം വാശിയേറിയ മത്സരമായിരുന്നു അർജന്റീനയും കൊളംബിയയും തമ്മിൽ നടന്നത്. വിജയിക്കാനുളള പോരിനിടയിൽ പരുക്കൻ കളി ഇരുടീമുകളും പുറത്തെടുത്തതോടെ ഇത്തവണ കോപ്പയിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നടന്ന മത്സരം കൂടിയായി ഇത്. മെസിയെ വളഞ്ഞും അല്ലാതെയുമെല്ലാം കൊളംബിയൻ താരങ്ങൾ നിരന്തരം ഫൗൾ ചെയ്തതോടെ ആദ്യ പകുതിയിൽ മാത്രം 20 ഫൗളുകളാണ് ഉണ്ടായത്.
രണ്ടാം പകുതിയിൽ മത്സരം വലിയ ചൂടിലേക്കാണ് നീങ്ങിയത്. മുന്നേറ്റ നിരയിലെയും മധ്യനിരയിലെയും താരങ്ങളെ നിരന്തരം ഇരുടീമുകളും ഫൗൾ ചെയ്ത് കൊണ്ടിരുന്നു. അർജന്റീനയുടെ നായകനായ ലയണൽ മെസിക്കാകട്ടെ ടാക്ക്ളിൽ കാല് പൊട്ടി ചോര വരികയും ചെയ്തു. കൊളംബിയൻ പ്രതിരോധ താരം ഫ്രാങ്ക് ഫാബ്രയുടെ ടാക്ക്ളിലാണ് മെസി വീണതും. ഇടത് കണങ്കാലിൽ നിന്ന് ചോര വന്നതും. എന്നാൽ പുറത്ത് പോകാതെ മെസി വീണ്ടും കളിക്കുകയായിരുന്നു.

ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിലേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയ മത്സരത്തിൽ ആകെ 47 ഫൗളുകളാണ് ഉണ്ടായത്. രണ്ടാം പകുതിയിൽ മാത്രം 27 ഫൗളുകൾ. മൊത്തം പത്ത് മഞ്ഞക്കാർഡുകളാണ് റഫറിക്ക് ഉയർത്തേണ്ടി വന്നത്. ഇതിൽ ആറെണ്ണം കൊളംബിയൻ താരങ്ങൾക്കും നാലെണ്ണം അർജന്റീന താരങ്ങൾക്കും എതിരെയായിരുന്നു. കൊളംബിയയുടെ ആറ് താരങ്ങൾക്കും മഞ്ഞക്കാർഡ് ലഭിച്ചത് മെസിയെ ഫൗൾ ചെയ്തതിനായിരുന്നു. കൊളംബിയയിൽ നിന്ന് 27 ഫൗളുകളും അർജന്റീനിയൻ താരങ്ങളിൽ നിന്ന് 20 ഫൗളുകളുമാണ് ഉണ്ടായത്. പരുക്കൻ കളി നിറഞ്ഞ മത്സരത്തിൽ വിജയിച്ച അർജന്റീന ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബ്രസീലിനെ നേരിടും.
അർജന്റീനയുടെ നായകനും സൂപ്പർതാരവുമായ ലയണൽ മെസി മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം കാഴ്ച വെച്ചിരിക്കുന്നത്. നാല് ഗോളുകളും അഞ്ച് അസിസ്റ്റും 33 ഡ്രിബിൾസും 11 ഷോട്സ് ഓൺ ടാർഗെറ്റുമാണ് മെസിയുടെ പേരിലുളളത്. കൂടാതെ നാല് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചും മെസി ആയിരുന്നു.
There were 20 (!!!) fouls called in the first half of Argentina-Colombia ???? pic.twitter.com/GJEugKppV8
— International Champions Cup (@IntChampionsCup) July 7, 2021
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!