'നിങ്ങളെയാണ് അടിക്കേണ്ടത്, എനിക്ക് നിങ്ങളുടെ പുരാണം മുഴുവൻ കേൾക്കാൻ കഴിയില്ല'; വീണ്ടും ഓഡിയോ, ജോസഫൈൻ കുരുക്കിൽ
വിവാഹത്തട്ടിപ്പിന് ഇരയായെന്നും ഭർത്താവിൽ നിന്ന് നീതി വേണമെന്നും ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷയെ വിളിച്ചപ്പോൾ വളരെ മോശമായി പെരുമാറിയെന്നാണ് കൊല്ലം സ്വദേശിനിയായ യുവതി വ്യക്തമാക്കിയത്.
പരാതിക്കെതിരെ മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയൊരു ശബ്ദരേഖ കൂടി പുറത്ത്. വിവാഹത്തട്ടിപ്പിന് ഇരയായെന്നും ഭർത്താവിൽ നിന്ന് നീതി വേണമെന്നും ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷയെ വിളിച്ചപ്പോൾ വളരെ മോശമായി പെരുമാറിയെന്നാണ് കൊല്ലം സ്വദേശിനിയായ യുവതി വ്യക്തമാക്കിയത്. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ചാനലുകളിലൂടെ അവർ പുറത്തുവിട്ടു. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നുമാണ് ജോസഫൈൻ യുവതിയോട് പറയുന്നത്.
രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാൾ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറയുന്നു. ഇതിനെ തുടർന്നാണ് കയർത്തുകൊണ്ട് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേൾക്കാൻ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിക്കുന്നത്.
ഗാർഹിക പീഡനം നേരിടുന്നവർക്ക് പരാതി പറയാനായി മനോരമ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ എന്നാ പിന്നെ അനുഭവിച്ചോ എന്ന പരാമർശം ആദ്യം നിഷേധിച്ച ജോസഫൈന് പിന്നീട് വൈകി ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ ആത്മാര്‍ത്ഥ ഇല്ലെന്നും ജോസഫൈനെ പുറത്താക്കണമെന്നാണ് പൊതുവെ ഉയരുന്ന വികാരം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുളള ജോസഫൈനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!