കണ്ണൂർ, സിപിഎമ്മിലെ കരുത്തരായ രാഷ്ട്രീയ നേതാക്കളുടെ നാട് മാത്രമല്ല, അർജുൻ ആയങ്കിമാരുടെയും ആകാശ് തില്ലങ്കേരിമാരുടെയും കൊടി സുനിമാരുടെയും നാട് കൂടിയാണ്.
നേതാക്കൻമാർ ഓരോ തവണ തളളിപ്പറയുമ്പോഴും ഇവരെ അണികൾ ചേർത്ത് പിടിക്കുകയും എഫ്ബിയിൽ ലൈക്ക് അടിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും. വട്ടം കൂടി തളളിപ്പറയുമ്പോഴും സൈബറിടത്തിൽ അർജുൻ ആയങ്കിമാരെ അണികൾ കൈവിടാത്തതിൽ മുൻപില്ലാത്ത ആശങ്കയാണ് സിപിഎമ്മിൽ ഇപ്പോൾ ഉയരുന്നത്.