അർജന്റീനയ്ക്ക് കോപ്പ നേടണമെങ്കിൽ ബ്രസീലിനെ മാത്രം മറികടന്നാല് പോരാ, ലൂയി ഷിലാവർട്ട് പറയുന്നത്
മെസി ഗോൾ നേടുന്നത് കാണാൻ എനിക്കിഷ്ടമാണ്. എന്നാൽ മത്സരത്തിൽ സംശയകരമായ സാഹചര്യം ഉണ്ടായാൽ തീരുമാനം ആതിഥേയർക്കൊപ്പം ആയിരിക്കും. മെസിയും സഹതാരങ്ങളും ആയിരം ഇരട്ടി മികവിൽ പന്തുതട്ടേണ്ട അവസ്ഥയാകും ഫൈനലിലെന്നും ഷിലാവർട്ട്.
കോപ്പ അമേരിക്ക ഫൈനൽ വിജയിക്കണമെങ്കിൽ ബ്രസീലിനെ മാത്രമല്ല, റഫറിയെ കൂടി അർജന്റീന മറികടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പരാഗ്വെയുടെ മുൻ ഇതിഹാസ താരവും ഗോളിയുമായിരുന്ന ലൂയി ഷിലാവർട്ട്. കോപ്പയിലെ ഫൈനലിനായി ഉറുഗ്വായിൽ നിന്നുളള എസ്തബാൻ ഒസ്റ്റോയിച്ചിനെ ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ (കോൻമെബോൾ) റഫറിയാക്കിയത് കൃത്യമായ ഉദ്ദേശത്തോട് കൂടിയാണെന്നും ഷിലാവർട്ട് പറയുന്നു.
മെസിയും കൂട്ടരും ബ്രസീൽ ടീം, നെയ്മർ, വീഡിയോ അസിസ്റ്റ് റഫറി, റഫറി എന്നിവരെയൊക്കെ കീഴടക്കേണ്ടി വരും. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ (കോൻമെബോൾ) ഭീകരമാണ്. പരാഗ്വെ- പെറു മത്സരത്തിൽ അന്യായമായ റഫറിയിങ് നടത്തിയതിന് പിന്നാലെയാണ് എസ്തബാൻ ഒസ്റ്റോയിച്ചിനെ ഫൈനൽ മത്സരം നിയന്ത്രിക്കാനായി കോൻമെബോൾ തിരഞ്ഞെടുത്തത്. മത്സരത്തിൽ പരാഗ്വെ ക്യാപ്റ്റൻ ഗുസ്താവോ ഗോമസിനെ അന്യായമായി പുറത്താക്കുകയും പിന്നീട് പെറു താരം ആന്ദ്രെ കാരിലോക്ക് ചുവപ്പ് കാർഡ് നൽകുകയും ചെയ്തിരുന്നു ഒസ്റ്റോയിച്ചെന്നും ഷിലാവർട്ട് പറയുന്നു. റേഡിയോ കോണ്ടിനെന്റലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷിലാവർട്ടിന്റെ വാക്കുകൾ. മെസി ഗോൾ നേടുന്നത് കാണാൻ എനിക്കിഷ്ടമാണ്. എന്നാൽ മത്സരത്തിൽ സംശയകരമായ സാഹചര്യം ഉണ്ടായാൽ തീരുമാനം ആതിഥേയർക്കൊപ്പം ആയിരിക്കും. മെസിയും സഹതാരങ്ങളും ആയിരം ഇരട്ടി മികവിൽ പന്തുതട്ടേണ്ട അവസ്ഥയാകും ഫൈനലിലെന്നും ഷിലാവർട്ട് വ്യക്തമാക്കുന്നു.
ഞായറാഴ്ച മാറക്കാനയിൽ നടക്കുന്ന ബ്രസീൽ-അർജന്റീന ഫൈനലിൽ എസ്തബാൻ ഒസ്റ്റോയിച്ചിന് പുറമെ അസിസ്റ്റന്റ് റഫറിമാരും വാർ പരിശോധനയുടെ ചുമതലയുളള റഫറിയും യുറഗ്വായിൽ നിന്ന് തന്നെയാണ്. കാർലോസ് ബരേരോ, മാർട്ടിൻ സോപ്പി എന്നിവരാണ് അസിസ്റ്റന്റ് റഫറി. പെറുവിൽനിന്നുള്ള ഡീഗോ ഹാരോയാണ് ഫോർത്ത് ഒഫീഷ്യൽ. വാർ പരിശോധനയുടെ ചുമതല ഉറുഗ്വായിയുടെ തന്നെ ആൻഡ്രേ കുൻഹക്കാണ്. ഉറുഗ്വായ് ദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന ഒസ്റ്റോയിച്ച് 2016ലാണ് ഫിഫയുടെ റഫറി പട്ടികയിൽ എത്തുന്നത്. 2018ലെ അർജന്റീന-മെക്സിക്കോ മത്സരത്തിലൂടെയാണാ രാജ്യാന്തര മത്സരങ്ങളിൽ ഒസ്റ്റോയിച്ച് അരങ്ങേറുന്നത്. 2019ലെ കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങളും നിയന്ത്രിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മെസി വീണ്ടും ഗോൾ നേടിയിട്ടും ജയിക്കാനാകാത്ത അർജന്റീന, അവസാന അഞ്ചിൽ നാലിലും സമനില
ഫൈനലിൽ അർജന്റീനയെ കിട്ടണം, കപ്പ് ബ്രസീലിനുളളതെന്ന് നെയ്മർ; കോപ്പയിലെ ആവേശം വാനോളം
നെയ്മർ നല്ല കുട്ടിയായത് കൊണ്ട് അങ്ങനെ പറഞ്ഞു, ഞങ്ങളും ജയിക്കാനാണ് ഇറങ്ങുന്നതെന്ന് മെസി
10 മഞ്ഞക്കാർഡ്, 47 ഫൗൾ; മെസിയെ പൂട്ടാൻ നോക്കി കാർഡ് കിട്ടിയത് ആറ് പേർക്ക്, പരുക്കൻ കളി ഇങ്ങനെ