ചെപ്പോക്ക് ഗാബയായി, ചെന്നൈയിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത് 30 വർഷത്തിന് ശേഷം
32 വർഷമായി തോൽവിയറിയാത്ത ഗാബ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചത് പോലെയാണ് ഇംഗ്ലണ്ടിന്റെ വിജയത്തെയും വിലയിരുത്തുന്നത്. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിസ്റ്റുകൾ ആരെന്ന് തീരുമാനിക്കുക ഈ പരമ്പരയിലെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും.
ഓസ്ട്രേലിയ മുപ്പത് വർഷത്തിലേറെയായി തോൽവി അറിയാത്ത ഗാബ ഗ്രൗണ്ടിൽ ഇന്ത്യ അവരെ കീഴടക്ക് ബോർഡർ-ഗവാസ്കർ ട്രോഫി നേടിയത് അടുത്തിടെ ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ നിമിഷമായിരുന്നു. അതുപോലെയൊരു വിജയമാണ് ഇന്ത്യൻ പര്യടനത്തിന് എത്തിയ ഇംഗ്ലണ്ട് ചെപ്പോക്കിൽ കരസ്ഥമാക്കിയത്. ഇന്ത്യ ആറ് കളികൾ മാത്രം തോറ്റിട്ടുളള ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്.
ചെപ്പോക്കിൽ 30 വർഷം മുൻപാണ് ഇംഗ്ലണ്ട് അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത്. ഇപ്പോൾ ഇതാ 2021ൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയുടെയും ബൗളർമാരുടെയും മികവിൽ പുതിയൊരു ചരിത്രമാണ് ഇംഗ്ലണ്ട് ചെപ്പോക്കിൽ കുറിച്ചത്. നായകനെന്ന നിലയില്‍ ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയ റൂട്ടിന് ഇരട്ടിമധുരമാണ് ഈ വിജയം. റൂട്ട് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനെ ആറ് ടെസ്റ്റ് മത്സരങ്ങളിൽ നയിച്ചിരുന്നു. ഇതിൽ അഞ്ചിലും ജയിക്കാനുമായി.

32 വർഷമായി തോൽവിയറിയാത്ത ഗാബ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചത് പോലെയാണ് ഇംഗ്ലണ്ടിന്റെ വിജയത്തെയും വിലയിരുത്തുന്നത്. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിസ്റ്റുകൾ ആരെന്ന് തീരുമാനിക്കുക ഈ പരമ്പരയിലെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും. പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ ഇരുരാജ്യങ്ങളും ഫൈനൽ കാണില്ല. ഈ സാഹചര്യത്തിലാണ് ആദ്യ ടെസ്റ്റിലെ വൻവിജയത്തോടെ നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് ആധിപത്യം നേടിയത്.
ചെപ്പോക്കിൽ ഇന്ത്യയുടെ 35ാം ടെസ്റ്റ് മത്സരമായിരുന്നു ഇപ്പോൾ അവസാനിച്ചത്. ഇതോടെ ഇവിടെ ഏഴ് മത്സരങ്ങളിൽ ഇന്ത്യ തോറ്റു. അടുത്ത ടെസ്റ്റും ചെപ്പോക്കിൽ തന്നെയാണ്. ലോർഡ്സിൽ നടക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര വന്‍ മാര്‍ജിനില്‍ നേടേണ്ടത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരു പോലെ അത്യാവശ്യമാണ്. പരമ്പര സമനിലയിലായാൽ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ന്യൂസിലൻഡിന് എതിരാളികളായി ഓസ്ട്രേലിയ ആയിരിയ്ക്കും എത്തുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും നാല് ടെസ്റ്റുമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ട് കളിക്കുക.

രണ്ടാം ഇന്നിങ്സിൽ 420 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോലി (72), ശുഭ്മാൻ ഗിൽ (50) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. സ്കോര്‍: ഇംഗ്ലണ്ട് - 578, 178, ഇന്ത്യ - 337, 192. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും നേടി.
നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 178 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്. അശ്വിനാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റില്‍ അശ്വിന്റെ 28മത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!