നേരത്തെ വാസ് ശ്രീലങ്കൻ ടീമിന്റെ ബോളിങ് കോച്ചായി 2013, 15, 17 കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും വാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീലങ്കൻ ബോളിങ് കോച്ചായി നിയമിക്കപ്പെട്ടതിന് മൂന്ന് ദിവസത്തിനു ശേഷം തസ്തികയിൽ നിന്ന് രാജിവെച്ച് ശ്രീലങ്കൻ ഇതിഹാസതാരം ചാമിന്ദ വാസ്. ശ്രീലങ്കയുടെ കരീബിയൻ ടൂറിലായിരുന്നു വാസിനെ കോച്ചായി നിയമിച്ചത്.
ശമ്പളവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിലാണ് വാസ് രാജിവെച്ചതെന്നാണ് ശ്രീലങ്കൻ ടീമധികൃതരുടെ വാദം. വാസിന്റെ ഭാഗത്ത് നിന്നും ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനമാണ് ഉണ്ടായിരിക്കുന്നതെന്ന് അവരുടെ ഒഫീഷ്യലുകൾ പറയുന്നു. ഈ കൊറോണ സമയത്ത് അവസാനനിമിഷം ടീമിനെ വിട്ടുപോവുന്നത് വാസിനെ പോലെ ഏറെ പ്രശസ്തനായ താരത്തിൽ നിന്ന് പ്രതീക്ഷിച്ചില്ല എന്നാണ് അവരുടെ ഭാഷ്യം.
നേരത്തെ വാസ് ശ്രീലങ്കൻ ടീമിന്റെ ബോളിങ് കോച്ചായി 2013, 15, 17 കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും വാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.