രണ്ടാം മോദി സർക്കാരിൽ രാജിവെച്ച മന്ത്രിമാർ എത്ര, പുതിയ മന്ത്രിമാർ ആരെല്ലാം? അറിയാം
കൊവിഡിനെ നേരിടുന്നതിലെ വീഴ്ചയാണ് ആരോഗ്യമന്ത്രി, ആരോഗ്യ സഹമന്ത്രി എന്നിവരുടെ രാജിക്ക് കാരണമെന്നാണ് വിവരം. കൂടാതെ കൊവിഡും ലോക്ഡൗണും വന്നതോടെ ഉണ്ടായ തൊഴിൽ നഷ്ടം പരിഹരിക്കാനോ, വിഷയം കൈകാര്യം ചെയ്യാനോ തൊഴിൽ മന്ത്രാലയത്തിന് സാധിച്ചിരുന്നില്ല. ഇത് സന്തോഷ് ഗാംങ്വാറിനും തിരിച്ചടിയായി.
രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയിൽ ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ അടക്കം 11 പേർ പുറത്തായപ്പോൾ പുതിയതായി അധികാരത്തിലേക്ക് എത്തുന്നത് 43 പേർ. മുൻപത്തെ അപേക്ഷിച്ച് യുവാക്കൾക്കും വനിതകൾക്കും വലിയ പ്രാതിനിധ്യം നൽകിയുളള മന്ത്രിസഭാ പുഃനസംഘാടനമാണ് ഇത്തവണ ഉണ്ടായത്. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും മന്ത്രിയാകും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തും. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും കാബിനറ്റ് മന്ത്രിമാരാകും.
കൊവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിൽ വീഴ്ച പറ്റിയെന്ന ഏറെ വിമർശനങ്ങൾ ഉയർന്ന ആരോഗ്യവകുപ്പിൽ നിന്നും ഡോ. ഹർഷവർധനെ പുറത്താക്കിയതാണ് പ്രധാന മാറ്റം. കൂടാതെ നിയമം- ഇലക്ട്രോണിക്സ്- ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കര്‍, രാസവളം മന്ത്രി സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക്, തൊഴിൽ മന്ത്രി സന്തോഷ് ഗാംങ്വാർ, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി, മൃഗക്ഷേമ സഹമന്ത്രി പ്രതാപ സാരംഗി, ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേ, വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെ, പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ എന്നിവരും രാജിവെച്ചതിൽ പെടുന്നു.
കൊവിഡിനെ നേരിടുന്നതിലെ വീഴ്ചയാണ് ആരോഗ്യമന്ത്രി, ആരോഗ്യ സഹമന്ത്രി എന്നിവരുടെ രാജിക്ക് കാരണമെന്നാണ് വിവരം. കൂടാതെ കൊവിഡും ലോക്ഡൗണും വന്നതോടെ ഉണ്ടായ തൊഴിൽ നഷ്ടം പരിഹരിക്കാനോ, വിഷയം കൈകാര്യം ചെയ്യാനോ തൊഴിൽ മന്ത്രാലയത്തിന് സാധിച്ചിരുന്നില്ല. ഇത് സന്തോഷ് ഗാംങ്വാറിനും തിരിച്ചടിയായി. എന്നാൽ രാജിയുടെ കാരണങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മന്ത്രിമാർ പ്രതികരിച്ചത്. നാൽപ്പത്തി മൂന്ന് പേരാണ് പുതിയ മന്ത്രിമാരായി ചുമതലയേൽക്കുന്നത്.
മന്ത്രിമാരുടെ പട്ടിക
- നാരായണ്‍ റാണെ
- സര്‍ബാനന്ദ സോനോവാള്‍
- ഡോ. വീരേന്ദ്ര കുമാര്‍
- ജ്യോതിരാദിത്യ സിന്ധ്യ
- രാമചന്ദ്ര പ്രസാദ് സിങ്
- അശ്വിനി വൈഷ്ണവ്
- പശുപതി കുമാര്‍ പരസ്
- കിരണ്‍ റിജിജു
- രാജ് കുമാര്‍ സിങ്
- ഹര്‍ദീപ് സിങ് പുരി
- മസൂഖ് മാണ്ഡവ്യ
- ഭൂപേന്ദ്ര യാദവ്
- പുരുഷോത്തം രുപാലിയ
- ജി കിഷന് റെഡ്ഡി
- അനുരാജ് സിങ് ഠാക്കൂര്‍
- പങ്കജ് ചൗധരി
- അനുപ്രിയ സിങ് പട്ടേല്‍
- സത്യപാല്‍ സിങ് ബാഗേല്‍
- രാജീവ് ചന്ദ്രശേഖര്‍
- ശോഭാ കരന്തലജെ
- ഭാനുപ്രതാപ് സിങ് വര്‍മ
- ദര്‍ശന വിക്രം ജര്‍ദോഷ്
- മീനാക്ഷി ലേഖി
- അന്നപൂര്‍ണ ദേവി
- എ നാരായണ സ്വാമി
- കൗശല്‍ കിഷോര്‍
- അജയ് ഭട്ട്
- ബിഎല്‍ വര്‍മ
- അജയ് കുമാര്‍
- ചൗബന്‍ ദേവുവിങ്
- ഭഗവന്ത് ഖുബ
- കപില്‍ പാട്ടീല്‍
- പ്രതിമ ഭൗമിക്
- സുഭാഷ് സര്‍ക്കാര്‍
- ഡോ. ഭഗവത് കിഷന്റാവു കാരാട്
- ഡോ. രാജ്കുമാര് രഞ്ജന്‍ സിങ്
- ഡോ. ഭാരതി പ്രവിണ്‍ പവാര്‍
- ബിശ്വേശ്വര് ടുഡു
- ശന്തനു ഠാക്കൂര്‍
- ഡോ. എം മഹേന്ദ്രഭായി
- ജോണ്‍ ബരിയ
- ഡോ. എല്‍ മുരുകന്
- നിശിത് പ്രാമാണിക്
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഒരു ചിത്രം ആയിരം വാക്കുകൾ പറയും; മോദിയെ പുകഴ്ത്തിയ അരുൺ മിശ്രയെ വിമർശിച്ചു പ്രശാന്ത് ഭൂഷൺ