ഫോമില്ലായ്മക്കൊപ്പം പന്തെറിയാൻ പഴയ ജഴ്സിയണിഞ്ഞും വന്നു; ഈ ബുംമ്രയുടെ ഒരു കാര്യം!
എന്നാൽ ബുംമ്രയ്ക്ക് അബദ്ധം പറ്റി, അണിഞ്ഞതാവട്ടെ, പഴയ ജഴ്സിയും. മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായ പഴയ ജഴ്സിയണിഞ്ഞ് മത്സരത്തിൽ ബുമ്ര ആദ്യ ഓവർ പൂർത്തിയാക്കുകയും ചെയ്തു.
ഭീകരമായ ഫോമില്ലായ്മ. അതിനൊപ്പം അബദ്ധവും. ഒരുപക്ഷേ, ഈ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ജീവിതത്തിൽ നിന്നേ മറന്നു കളയാൻ മുട്ടി നിൽക്കുകയായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബോളർ ജസ്പ്രിത് ബുംമ്ര. സഹബോളർമാരായ ഷമിയും ഇഷാന്തും മികച്ച ഫോമിൽ പന്തെറിഞ്ഞപ്പോൾ ബുംമ്ര തീർത്തും നിരാശപ്പെടുത്തുകയായിരുന്നു. ഇതിനൊപ്പം ബുംമ്രയ്ക്ക് തന്റെ ജഴ്സി മാറിപ്പോയതും ചർച്ചയായി.
മഴ മൂലം അഞ്ചാം ദിനം മത്സരം വൈകി ആരംഭിച്ചപ്പോഴാണ് ബുമ്രയ്ക്ക് ജഴ്സി മാറിപ്പോയത്. സഹതാരങ്ങളുടേതിൽനിന്നും വ്യത്യസ്തമായ ജഴ്സി ധരിച്ച് ബുമ്ര വന്നതോടെ അത് സോഷ്യൽ മീഡിയയിലും ചർച്ചായി. ടീമിന്റെ പ്രധാന സ്പോൺസറായ ബൈജൂസ് ആപ്പിന്റെ പേരുള്ള ജഴ്സിയാണ് സ്ഥിരമായി ഇന്ത്യൻ താരങ്ങൾ അണിയാറ്.
എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകളിൽ കളിക്കുമ്പോൾ ജഴ്സിയുടെ മുൻവശത്തു രാജ്യത്തിന്റെ പേര് വേണമെന്നാണ് പുതിയ നിയമം. അതിനാൽ പുതിയ ജഴ്സിയുടെ മധ്യത്തിൽ ഇന്ത്യയുടെ പേര് മാത്രമേ ഉള്ളൂ. എന്നാൽ ബുംമ്രയ്ക്ക് അബദ്ധം പറ്റി, അണിഞ്ഞതാവട്ടെ, പഴയ ജഴ്സിയും. മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായ പഴയ ജഴ്സിയണിഞ്ഞ് മത്സരത്തിൽ ബുമ്ര ആദ്യ ഓവർ പൂർത്തിയാക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് താരം ജഴ്സി മാറി തിരിച്ചെത്തുകയും ചെയ്തു. നേരത്തെ ടവൽ ധോത്തി പോലെ ധരിച്ച് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷമിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബുംമ്ര മാജിക്കില്‍ തകര്‍ന്ന റെക്കോര്‍ഡുകള്‍
ബുംമ്ര RCB യിലേക്കോ? ആരാധകന് മുംബൈ ഇന്ത്യൻസിന്റെ മാസ് മറുപടി വൈറൽ
ഒരു ജോഡി ഷൂവില്‍ നിന്ന് ബും ബും ബുംമ്രയിലേക്ക്; കടപ്പാട് ജോണ്‍ റൈറ്റിന്
അല്ലലൊന്നുമില്ലാതെ ഒരു പുസ്തകം മുഴുവനും ഒറ്റയിരുപ്പിന് വായിക്കാൻ കഴിയും. കളിയിലെ ഏകാഗ്രതയുടെ കാരണം ഇതാണ്