സർക്കാർ ജീവനക്കാരനാണോ? ബിഎസ്എൻഎല്ലിന്റെ അതിവേഗ നെറ്റ് കണക്ഷനിൽ നിങ്ങൾക്ക് ഇളവുണ്ട്
നിലവിൽ കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺ ബില്ലിലും ബ്രോഡ് ബാൻഡ് കണക്ഷനിലും പത്ത് ശതമാനമാണ് ബിഎസ്എൻഎൽ ഇളവ് നൽകുന്നത്.
നിങ്ങളൊരു കേന്ദ്ര സർക്കാർ ജീവനക്കാരനാണോ, അതോ സംസ്ഥാന സർക്കാരിന്റെ ശമ്പളം വാങ്ങുന്നയാളോ? ഇനി പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നയാളാണെങ്കിലും, വിരമിച്ചവരാണെങ്കിലും കുഴപ്പമില്ല. നിങ്ങൾക്ക് ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്ടിടിഎച്ചിന്റെ ബില്ലിൽ ഇളവ് ലഭിക്കും. നേരത്തെ ബ്രോഡ് ബാൻഡ് കണക്ഷനുകൾക്ക് മാത്രമായിരുന്നു ബിഎസ്എൻഎൽ ഈ ഇളവ് നൽകിയിരുന്നത്. 2021 ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ ഇളവുകൾ ലഭ്യമാകുക.
നിലവിൽ കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺ ബില്ലിലും ബ്രോഡ് ബാൻഡ് കണക്ഷനിലും പത്ത് ശതമാനമാണ് ബിഎസ്എൻഎൽ ഇളവ് നൽകുന്നത്. നേരത്തെ ഇത് അഞ്ച് ശതമാനമായിരുന്നു. പത്ത് ശതമാനമായി വർധിപ്പിച്ചപ്പോൾ അതിനൊപ്പം അതിവേഗ ഇന്റർനെറ്റ് കണക്ഷനെയും ഉൾപ്പെടുത്തുക ആയിരുന്നു. നിലവിലുളളവർക്കും പുതിയ വരിക്കാർക്കും ഇളവുകൾ ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി സർക്കാർ ജീവനക്കാരാണെന്ന് തെളിയിക്കുന്ന രേഖകൾ ബിഎസ്എൻഎല്ലിൽ സമർപ്പിക്കണം. വിരമിച്ച ആളുകൾ പെൻഷൻ ബുക്കിന്റെ പകർപ്പ് നൽകിയാൽ മതിയാകും.
2008ലാണ് ആദ്യമായി ജീവനക്കാര്‍ക്ക് ബില്ലില്‍ ഇളവ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന് നൽകിയ ഇളവ്. 2013ല്‍ ഇത് 10 ശതമാനത്തിലേക്കും 2015ല്‍ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. ഇപ്പോള്‍ ഇത് 10 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!