അവൻ സച്ചിനേയും മറികടക്കും, ഓർത്തുവെച്ചോളൂ; ഇംഗ്ലീഷ് ക്യാപ്റ്റനെ ചൂണ്ടി ഇതിഹാസതാരം പറയുന്നു
ബോയ്ക്കോട്ടിന്റെ അഭിപ്രായത്തിൽ നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ജോ റൂട്ടായിരിക്കും സച്ചിന്റെ ഈ രണ്ടു റെക്കോര്‍ഡുകളും തകര്‍ക്കുക.
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകരുമെന്ന പ്രവചനവവുമായി മുൻ ഇംഗ്ലീഷ് താരം ജഫ്രി ബോയ്കോട്ട്. ടെസ്റ്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന ലോക റെക്കോര്‍ഡും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും പഴങ്കഥയാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ബോയ്ക്കോട്ടിന്റെ അഭിപ്രായത്തിൽ നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ജോ റൂട്ടായിരിക്കും സച്ചിന്റെ ഈ രണ്ടു റെക്കോര്‍ഡുകളും തകര്‍ക്കുക. റൂട്ടിനു കീഴില്‍ ഇംഗ്ലീഷ് ടീം അടുത്ത മാസം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
റൂട്ടും ഇന്ത്യൻ പര്യടനത്തിനു മുന്നോടിയായി ഫോം തിരിച്ചുപിടിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഇംഗ്ലണ്ട് 2-0ന് പരമ്പര തൂത്തുവാരിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ 228 റണ്‍സ് അടിച്ചെടുത്ത റൂട്ട് ഇംഗ്ലണ്ടിനു ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സമ്മാനിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ റൂട്ട്186 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു ഇന്നിങ്സുകളിലായി 106.50 ശരാശരിയില്‍ റൂട്ട് വാരിക്കൂട്ടിയത് 426 റണ്‍സാണ്.
സച്ചിനെപ്പോലെ 200 ടെസ്റ്റുകളില്‍ കളിക്കാന്‍ റൂട്ടിനു കഴിയും. കൂടുതല്‍ റണ്‍സെന്ന അദ്ദേഹത്തിന്റെ റെക്കോര്‍ഡും (15,921 റണ്‍സ്) മറികടക്കാനാവും. തന്റെയും ഡേവിഡ് ഗവര്, കെവിന് പീറ്റേഴ്സന് എന്നിവരുടെയും റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍സ് സ്കോററായി റൂട്ട് മാറിയെന്നത് മറന്നേക്കൂ. 200 ടെസ്റ്റുകള്‍ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. റൂട്ടിനു ഇപ്പോള്‍ 30 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. 99 ടെസ്റ്റുകളില്‍ നിന്നായി അദ്ദേഹം 8249 റണ്‍സ് നേടിക്കഴിഞ്ഞു. ഗുരുതരമായ പരിക്കുകളൊന്നും വില്ലനായി മാറിയില്ലെങ്കില്‍ അദ്ദേഹം സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡായ 15,921 റണ്‍സ് പഴങ്കഥയാക്കാതിരിക്കാന് ഒരു കാരണവും താന്‍ കാണുന്നില്ല. ബോയ്കോട്ട് പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!