ബോയിങ് ബോയിങ്ങിൽ പ്രിയദർശന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ചന്ദ്രലേഖയ്ക്കാണ് ഇത്തവണ നറുക്ക് വീണത്. ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ദ്രലേഖ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസൻ - മോഹൻലാൽ ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പുറത്തിറങ്ങിയ ആദ്യ വാരം തന്നെ റെക്കോർഡ് ബ്രേക്കിംഗ് കളക്ഷനോടെ ഈ ചിത്രം വലിയൊരു ഹിറ്റായി മാറി. അതിനു ശേഷം ആ വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രങ്ങളിലൊന്നായും ഈ ചിത്രം മാറി. ബോയിങ് ബോയിങ്ങിൽ കാണാം, ചന്ദ്രലേഖ സിനിമയുടെ അണിയറക്കഥകളും ആരുമറിയാത്ത രഹസ്യങ്ങളും. ചന്ദ്രലേഖയും അപ്പുക്കുട്ടൻ നായരും തീയേറ്ററിലുണ്ടാക്കിയ ഓളങ്ങൾ | BOEING BOEING