കങ്കാരുക്കളെ മെരുക്കി ബംഗ്ലാ കടുവകൾ; മത്സരം സമ്മാനിച്ച 5 റെക്കോർഡുകൾ
ഓസ്ട്രേലിയക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടി20 ജയം കൂടിയായിരുന്നു അത്.
ഓസീസിനെ തകർത്ത് ടി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് കുതിപ്പ്. അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ 23 റണ്‍സിനാണ് ആതിഥേയരായ ബംഗ്ലാദേശ് തകർത്തുവിട്ടത്. ഓസ്ട്രേലിയക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടി20 ജയം കൂടിയായിരുന്നു അത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ 20 ഓവറില്‍ 108 റണ്‍സിന് ഓസ്ട്രേലിയ ഒതുങ്ങി. ഓസ്ട്രേലിയന്‍ നിരയില്‍ മിച്ചല്‍ മാര്‍ഷ് (45) മാത്രമാണ് തിളങ്ങിയത്. ബംഗ്ലാദേശിനുവേണ്ടി നസീം അഹ്മദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോര്ഫുല് ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തിൽ പിറന്ന ചില വ്യക്തിഗത നേട്ടങ്ങളും റെക്കോർഡുകളും ഇവയാണ്:
1- 50 വിക്കറ്റ് പൂര്‍ത്തിയാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയക്കായി 50 ടി20 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ബൗളറെന്ന നേട്ടത്തിലെത്തി.
39 മത്സരങ്ങളില്‍ നിന്ന് 7.15 ഇക്കോണമിയിലാണ് സ്റ്റാര്‍ക്കിന്റെ 50 വിക്കറ്റ് പ്രകടനം.
2- ഓസ്ട്രേലിയക്കെതിരേ ആദ്യമായാണ് ബംഗ്ലാദേശ് ടി20 ജയിക്കുന്നത്. 23 റണ്‍സിനാണ് ബംഗ്ലാദേശിന്റെ ജയം.
3- മികച്ച ബൗളിങ് പ്രകടനവുമായി നസും അഹ്മദ് ഓസ്ട്രേലിയക്കെതിരേ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇടം കൈയന്‍ ബൗളറെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 4.80.
4- ബംഗ്ലാദേശിനായി 50 ടി20 സിക്സുകള്‍ നേടുന്ന ആദ്യ താരമായി നായകന് മഹമ്മൂദുല്ല. 20 പന്തില്‍ ഒരു സിക്സടക്കം 20 റണ്‍സാണ് മഹമ്മൂദുല്ല നേടിയത്.
5- ടി20യില്‍ ബംഗ്ലാദേശ് പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നേടിയത്. എന്നിട്ടും 108 എന്ന സ്കോറില്‍ ഓസ്ട്രേലിയയെ പിടിച്ചുകെട്ടാനായി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!