കേവലം സിംബാബ് വെ മർദകനല്ല, വിരാട് എന്ന വൻമരത്തിന് വെറും അഞ്ചടി അകലെയാണ് ഇന്ന് ബാബർ
സൗത്താഫ്രിക്കയ്ക്കെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ നേടിയ 94 റൺസോടെ ഒരിക്കൽ കൂടി പോയിന്റ് ടേബിൾ അപ്ഡേറ്റാവുമ്പോൾ സാങ്കേതികമായി ബാബർ ഒന്നാമതെത്തുമെന്നാണ് കരുതപ്പെടുന്നത്.
ആദ്യ ഏകദിനത്തിലെ തകർപ്പൻ സെഞ്ച്വറിയോടെ ഏതാണ്ട് ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലിയുടെ തൊട്ടടുത്ത് തന്നെയെത്തിയതാണ് ബാബർ അസം. മൂന്നാം ഏകദിനത്തിൽ തകർപ്പൻ 94 റൺസ് കൂടിയായതോടെ നിലവിൽ അഞ്ച് പോയിന്റ് മാത്രം വിരാടിനു പിന്നിലാണ് ബാബറിന്റെ ഏകദിന റാങ്കിങ്. 2019 നു ശേഷം 67 ആണ് ബാബറിന്റെ ശരാശരി. ക്യാപ്റ്റൻ എന്ന നിലയിലെ ആവറേജാവട്ടെ, ഏതാണ്ട് 90 ഉം!
വീണ്ടുമൊരു സെഞ്ച്വറിയോടെ 12 ാം സ്ഥാനത്തേക്ക് ചാടിക്കടക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. ഓപണർ ഫകർ സമാൻ. കഴിഞ്ഞ ഏകദിനത്തിൽ 193 റൺസ് നേടി പാക്കിസ്ഥാനെ വിജയതീരം വരെയെത്തിച്ചിരുന്നു സമാൻ.
നിലവിൽ ഏകദിനത്തിൽ ഒന്നാമതുള്ള കോഹ്ലി 857 പോയിന്റോടെയാണ് മുന്നിൽ നിൽക്കുന്നത്. ബാബറാവട്ടെ 852 ഉം. സൗത്താഫ്രിക്കയ്ക്കെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ നേടിയ 94 റൺസോടെ ഒരിക്കൽ കൂടി പോയിന്റ് ടേബിൾ അപ്ഡേറ്റാവുമ്പോൾ സാങ്കേതികമായി ബാബർ ഒന്നാമതെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിനകം തന്നെ ഫാൻസ് സോഷ്യൽ മീഡിയയിലായി ബാബറിന്റെ സ്ഥാനക്കയറ്റമെന്ന പേരിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഇനിയടുത്തൊന്നും ഇന്ത്യയ്ക്ക് ഏകദിന പരമ്പരകളില്ലാത്തതിനാൽ ബാബർ സമീപഭാവിയിൽ തന്നെ ഒന്നാം നമ്പറാവുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ 5 ബാബർ ഏദിന ഇന്നിങ്സുകളിലെ സ്കോറുകൾ ഇങ്ങനെ:
77*
125
103
31
94
കേവലം സിംബാബ് വെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കെതിരെ മാത്രം മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരൻ എന്ന എതിരാളികളുടെ പരിഹാസത്തിൽ നിന്നും ലോക ഒന്നാം നമ്പറിലേക്കുള്ള ബാബറിന്റെ കുതിപ്പ് ക്രിക്കറ്റ് ഏറെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് വീക്ഷിക്കുന്നത്.
ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെ ബാബർ- കോഹ്ലി ആരാണ് കേമൻ ചർച്ചകൾ സജീവമായിരുന്നു. 76 ഇന്നിങ്സിൽ നിന്നുമാണ് ബാബർ അസം തന്റെ 13ാമത്തെ സെഞ്ചുറി കണ്ടെത്തിയത്. വിരാട് കോഹ്ലിക്ക് 13 സെഞ്ചുറി നേടാൻ 86 ഇന്നിങ്സുകൾ വേണ്ടി വന്നു. ഹാഷിം അംലയാകട്ടെ 83 ഇന്നിങ്സിൽ നിന്നാണ് തന്റെ 13ാമത്തെ സെഞ്ചുറി നേടിയത്. കോഹ്ലിയെക്കാൾ വേഗത്തിൽ അസം 13 സെഞ്ചുറികൾ നേടിയതോടെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും കോഹ്ലി-അസം ചർച്ചകൾ ഉയർന്നത്. ഇംഗ്ലണ്ടിനെതിരെയുളള ഏകദിന പരമ്പരയിൽ രണ്ട് അർധസെഞ്ചുറി നേടിയെങ്കിലും കോഹ്ലിക്ക് സെഞ്ചുറി കണ്ടെത്താൻ സാധിച്ചിരുന്നില്ല.
2019 നവംബറിന് ശേഷം ഇതുവരെ കോഹ്ലി ഒരു സെഞ്ചുറി നേടിയിട്ടില്ല. ഇതും രണ്ട് താരങ്ങളുടെയും ആരാധകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലി ഒന്നാമതും ബാബർ അസം രണ്ടാമതും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്നാമതുമാണ്.
ആധുനിക ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റ്സ്മാന്മാനായ വിരാട് കോഹ്ലിയുമായി ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാകിസ്താന് ബാറ്റ്സ്മാന് ബാബര്‍ അസം. കോഹ്ലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ബാബറിനെ പല മുന്‍ കളിക്കാരും വിശേഷിപ്പിക്കുന്നത്.
പാകിസ്താന് ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ അസത്തിന്റെ ബാറ്റിങ് മികവിനെ പുകഴ്ത്തി മുൻ താരങ്ങളടക്കം ആരാധകർ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്ത് വന്നിരുന്നു. ടോം മൂഡി, മൈക്കൽ വോൺ, യൂനിസ് ഖാൻ തുടങ്ങിയ കളിക്കാർ ബാബറിന്റെ കടുത്ത ആരാധകരുമാണ്.
അടുത്ത പത്ത് വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചു ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഒരാളായി താരം മാറും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാബര്‍ അസമിന്റെ വളര്‍ച്ച ഏറെ ശ്രദ്ധേയമാണ്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ പ്രകടനം എത്രത്തോളം മനോഹരമാണെന്നു നമ്മള് പറയാറുണ്ട്. അത് അത്രയും സുന്ദരമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ഒന്ന് ബാബര്‍ അസമിന്റെ ബാറ്റിങ് കണ്ടു നോക്കൂ. അവനില്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. മുൻ ഓസീസ് താരവും കോച്ചുമായ ടോം മൂഡി ബാബറിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!