ഉറവ വറ്റാത്ത സാന്ത്വനമായി അസിം പ്രേംജി ഫൗണ്ടേഷന്; കോവിഡ് പ്രതിരോധത്തിന് 2125 കോടി
തൊഴിൽ നഷ്ടപ്പെട്ട 83 ലക്ഷം പേരെ തിരിച്ച് തങ്ങളുടെ തൊഴിലിടത്തിൽ എത്തിക്കുന്ന പ്രവൃത്തിയിലും അസിം പ്രേംജി ഫൗണ്ടേഷൻ ഭാഗവാക്കായിട്ടുണ്ട്.
മത്സരാധിഷ്ഠിത കമ്പോള താല്പര്യങ്ങളില് മാനുഷിക പരിഗണനകള്‍ അന്യമാകുന്നുണ്ടോ? അതൊരു പൊതുധാരണയായി ഏറെക്കുറേ മാറിയിരിക്കുന്നു. പക്ഷെ അങ്ങനെയല്ല. അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചേര്‍ന്നുള്ള സാന്ത്വനം നിരാലംബരായ സാധാരണക്കാരിലേക്ക് ഒരു നീരുറവപോലെ കിനിഞ്ഞിറങ്ങുന്നു.
മനുഷ്യസ്നേഹത്തിലൂന്നി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നാണ് അസിം പ്രേംജി ഫൗണ്ടേഷന്. വിവിധ മേഖലകളില്‍ വ്യാപിച്ചു നില്‍ക്കുന്നതാണ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍.
ലിംഗനീതി, അനാഥരും തെരുവില്‍ കഴിയുന്നവരും സംഘര്‍ഷഭൂമിയില്‍നിന്ന് പലായനം ചെയ്യേണ്ടിവരുന്നവരും ആയ തുണയില്ലാതെ പോകുന്ന കുട്ടികള്‍ക്ക് കരുതല്‍, ശാരീരികവും മാനസികവും ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പരിരക്ഷ, നഗര മേഖലയലെ ദരിദ്രരുടെ ഉന്നമനം,
ആദിവാസി ജനതയും വനഭൂമിയോട് ചേര്‍ന്ന കഴിയുന്ന മറ്റ് ഗോത്രവിഭാഗങ്ങളുടെയും സംരക്ഷണം, സാമൂഹിക ശാക്തീകരണം ലക്ഷ്യമിടുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്നതാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍.
കോവിഡ് മാഹാമാരിയുടെ ഘട്ടത്തില്‍ ഫൗണ്ടേഷന് എന്തൊക്കെയാണ് ചെയ്യാന്‍ തീരുമാനിച്ചത്?
ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ഒന്നുകൂടി വിപുലപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. തുടക്കത്തില്‍ 1125 കോടി രൂപ ഇതിനായി വകയിരുത്തുന്നു എന്നായിരുന്നു പ്രഖ്യാപനം. കോവിഡ് ജനങ്ങള്‍ക്കും രാജ്യത്തിനും ഏല്‍പ്പിച്ച ആഘാതം വലുതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ 1000 കോടൂ രൂപ കൂടി വകയിരുത്തി. മൊത്തം 2125 കോടി രൂപയുടെ പദ്ധതികള്‍ കോവിഡ് പ്രതിരോധത്തിന് മാത്രമായി മാറ്റിവെച്ചു..
വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് അസിം പ്രേംജി ഫൗണ്ടേഷന് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പൊതു ആരോഗ്യ മേഖലയുടെ വികസനവും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷനും അടക്കമുള്ള മേഖലയിലാണ് അസിം പ്രേംജി ഫൗണ്ടേഷന്റെ ഊന്നല്‍. ഇതോടൊപ്പം വാക്സിനേഷനെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളിലും ഫൗണ്ടേഷന് ശ്രദ്ധ പതിപ്പിക്കുന്നു.
രാജ്യത്തെ 100 ജില്ലകളിലുള്ള 15 കോടിയോളം ജനങ്ങള്‍ക്ക് ഫൗണ്ടേഷന്റെ കരുതല്‍ സ്പര്‍ശം ഉറപ്പുവരുത്തുന്നതാണ് പദ്ധതികള്‍. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ 10,000 ഓകിജേനേറ്റഡ് ബെഡുകള്‍, 1000 ഐസിയുടെ ബെഡുകള്‍, 100 ടെസ്റ്റിങ് സെന്ററുകള്‍ എന്നിവ അതില്‍ പ്രധാനമാണ്. ഓരോ ദിവസവും 80,000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധ്യമാകുന്നാണ് ഈ കേന്ദ്രങ്ങള്‍.
ആരോഗ്യ പ്രവര്‍ത്തനത്തിന് പുറമെ ജനങ്ങള്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലത്തെയും അസിം പ്രേംജി ഫൗണ്ടേഷന് മനസ്സിലാക്കുന്നു. ഇതിന്റെ ഭാഗമാണ് ഭക്ഷണം നല്കുന്ന പദ്ധതി. 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 1.3 കോടി ജനങ്ങള്‍ക്ക് ആണ ഇതിന്റെ പ്രയോജനം. ഈ പദ്ധതിക്ക് വകയിരുത്തിയത് 54 കോടി രൂപ. തൊഴില്‍ നഷ്ടപ്പെട്ട 83 ലക്ഷം പേരെ തിരിച്ച് തങ്ങളുടെ തൊഴിലിടത്തില്‍ എത്തിക്കുന്നതിനും അസിം പ്രേംജി ഫൗണ്ടേഷന് ഭാഗമായി. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് അത് വലിയ സഹായമായി മാറി.
ഇപ്പോള്‍ വകയിരുത്തിയ 1125 കോടി രൂപയും രാജ്യത്തെ കോവിഡ് വിമുക്തമാക്കാനുള്ള പ്രയത്നത്തെ ശക്തിപ്പെടുത്താന്‍ വിനിയോഗിക്കുമെന്ന് അസിം പ്രേംജി ഫൗണ്ടേഷന് ഉറപ്പുതരുന്നു. കൂടുതല്‍ ആര്‍ജ്ജവത്തോടെ കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കര്‍മപരിപാടികളാണ് ഫൗണ്ടേഷന് വിഭാവനം ചെയ്യുന്നത്.
(Asiaville is a beneficiary of a grant for public interest journalism by IPSMF which is an independent body endowed by the Azim Premji Foundation)

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
90 ലക്ഷം തൊഴില്‍ നഷ്ടം; ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം
തൊഴിലില്ലായ്മയില്‍ വലഞ്ഞ് 2019ഉം, ഡിസംബറില്‍ 7.70 ശതമാനമായി കൂടി
എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല; കണക്കാക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍
പ്രതി ദിനം 22 കോടി രൂപ സംഭാവന നൽകി അസിം പ്രേംജി; ഇന്ത്യയിലെ ഏറ്റവും വലിയ ഉദാരമതി