വിക്രത്തിനും സിറാജിനും നന്ദി, ടീമംഗങ്ങൾ ഈ സെഞ്ച്വറി ആസ്വദിച്ചിരിക്കുമെന്നുറപ്പാണ്
ബാറ്റിങ് ദുഷ്കരമായ ചെന്നൈ പിച്ചില്‍ ഇന്ത്യയുടെ മുന്‍ നിര തകര്‍ന്നപ്പോഴും വളരെ കൂളായി അനായാസമായി ഷോട്ടുകള്‍ പായിച്ചാണ് അശ്വിന് സെഞ്ച്വറി നേടിയത്. മുൻ നിര ഭയന്നതു പോലെ പിച്ചിൽ അങ്ങനെ ഭയക്കേണ്ട ഭൂതങ്ങളൊന്നുമില്ലെന്ന് തെളിയിക്കുകയായിരുന്നു അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അസാമാന്യ ബാറ്റിങ് മികവോടെ ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ച അശ്വിൻ തന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് മനസ് തുറന്ന് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുന്നു. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ 134 എന്ന സ്കോറിലേക്ക് ഒതുക്കിയ അശ്വിന് രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി (106) ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിക്കുകയായിരുന്നു.
ബാറ്റിങ് ദുഷ്കരമായ ചെന്നൈ പിച്ചില്‍ ഇന്ത്യയുടെ മുന്‍ നിര തകര്‍ന്നപ്പോഴും വളരെ കൂളായി അനായാസമായി ഷോട്ടുകള്‍ പായിച്ചാണ് അശ്വിന് സെഞ്ച്വറി നേടിയത്. മുൻ നിര ഭയന്നതു പോലെ പിച്ചിൽ അങ്ങനെ ഭയക്കേണ്ട ഭൂതങ്ങളൊന്നുമില്ലെന്ന് തെളിയിക്കുകയായിരുന്നു അശ്വിൻ.
ബാറ്റിങ് പരിശീലകന് വിക്രം റാത്തോറിനൊപ്പം പരിശീലനം നടത്തിയിരുന്നു. അവസാന നാല്-അഞ്ച് ടെസ്റ്റ് മത്സരത്തിലായി എന്റെ ബാറ്റിങ് പ്രകടനത്തിന്റെ അംഗീകാരം സ്നേഹത്തോടെ വിക്രത്തിന് നല്കുന്നു. ഇനി ഇവിടെയൊരു ടെസ്റ്റ് കളിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. എങ്കിലും വളരെ സന്തുഷ്ടനാണ്. ഇതിന് മുമ്പ് നാട്ടില്‍ സെഞ്ച്വറി നേടിയപ്പോള്‍ എന്നോടൊപ്പം ഇഷാന്ത് ശര്‍മയുണ്ടായിരുന്നു. ഇപ്പോള്‍ സിറാജ് എത്തി. അവന്റെ ബാറ്റിങ് കണ്ട് ത്രസിച്ചിരിക്കുകയായിരുന്നു. പന്തിന്റെ ലൈന്‍ ശ്രദ്ധിക്കാന്‍ അവനോട് പറഞ്ഞിരുന്നു. എന്റെ സെഞ്ച്വറിക്ക് വേണ്ടി അവന് നല്കിയ പിന്തുണ മനോഹരമായിരുന്നു. ടീമിന് എങ്ങനെയാണ് എന്റെ സെഞ്ച്വറി അനുഭവപ്പെട്ടതെന്ന് അറിയില്ലെങ്കിലും അവര്‍ നന്നായി ആസ്വദിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അശ്വിൻ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!