ആവശ്യമുള്ളപ്പോൾ അശ്വിൻ ബാറ്റ് കൊണ്ടും കവിത രചിക്കും, ഓൾറൗണ്ടർ മികവിൽ ജഡേജയേയും കപിലിനേയും പിന്നിലാക്കുകയും ചെയ്യും!
വെറും 64 പന്തിലായിരുന്നു അശ്വിന്റെ അർധശതകം. അതും ബാറ്റിങ്ങിന് ഇത്രയും ദുഷ്ക്കരമായ പിച്ചിൽ. ഇതിനൊപ്പം മറ്റൊരു നാഴികക്കല്ലിനും അശ്വിൻ അർഹനായി.
അശ്വിൻ എന്ന ബാറ്റ്സ്മാനെക്കാൾ മുന്നിൽ നിൽക്കുന്നത് അശ്വിൻ എന്ന ബോളറായേക്കാം. എന്നാൽ അത്യാവശ്യം വരുമ്പോൾ ബാറ്റുമായി ക്രീസിൽ തകർത്തു കളിക്കുന്ന അശ്വിനെ നമ്മൾ മുമ്പും കണ്ടതാണ്. വിഹാരി മുട്ടിയിട്ട പന്തുകളെപ്പോലെ തന്നെയായിരുന്നു ഓസീസിനെതിരെ അശ്വിൻ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ഓസീസിനെതിരെ ബാറ്റ് കൊണ്ട് നടത്തിയ പോരാട്ട വീര്യവും.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിന്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഏഷ്യയില്‍ തന്നെ ഈ റെക്കോര്‍ഡിന് അവകാശിയായ രണ്ടാമത്തെ താരം കൂടിയാണ് അശ്വിന്.
രണ്ടാം ടെസ്റ്റില്‍ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനമാണ് അശ്വിന് കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സില്‍ ബാറ്റിങില്‍ 13 റണ്‍സിനു പുറത്തായ അദ്ദേഹം ബൗളിങില്‍ പക്ഷെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചതും അശ്വിന്റെ ഉജ്ജ്വല ബൗളിങായിരുന്നു. ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍ മികച്ച ബാറ്റിങാണ് അശ്വിന് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അർധസെഞ്ച്വറി പിന്നിട്ട ഇന്നിങ്സിലൂടെയാണ് ക്യാപ്റ്റൻ കോഹ്ലിക്കൊപ്പം അശ്വിൻ മികവ് തെളിയിച്ചത്.
വെറും 64 പന്തിലായിരുന്നു അശ്വിന്റെ അർധശതകം. അതും ബാറ്റിങ്ങിന് ഇത്രയും ദുഷ്ക്കരമായ പിച്ചിൽ. ഇതിനൊപ്പം മറ്റൊരു നാഴികക്കല്ലിനും അശ്വിൻ അർഹനായി. ഏറ്റവും കൂടുതൽ തവണ ഒരു ടെസ്റ്റിൽ അഞ്ചു വിക്കറ്റും നേടിയവരുടെ ലിസ്റ്റിൽ മൂന്നാമതെത്തി. അതും റിച്ചാർഡ് ഹാഡ്ലിയുടെ റെക്കോർഡിനൊപ്പം. 6 പ്രാവശ്യമാണ് അശ്വിൻ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ ലിസ്റ്റിൽ മുന്നിലുള്ളത് 11 തവണ ഈ നേട്ടം കരസ്ഥമാക്കിയ ഇയാൻ ബോതമാണ്.
ഏറ്റവും കൂടുതൽ തവണ ഒരു ടെസ്റ്റിൽ 5 വിക്കറ്റും 50 റൺസും നേടിയവരുടെ ലിസ്റ്റ് ഇതാണ്.
ഇയാൻ ബോതം- 11
ഷാക്കിബുൽ ഹസൻ- 9
അശ്വിൻ, ഹാഡ്ലി- 6
മാൽക്കം മാർഷൽ- 5
കപിൽദേവ്,ക്രിസ് കെയിൻസ്, രവീന്ദ്ര ജഡേജ- 4
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!