എന്തുകൊണ്ട് അർജുൻ ടെൻഡുൽക്കറെ ടീമിലെടുത്തു, വെളിപ്പെടുത്തലുമായി കോച്ച് മഹേള ജയവർധനെ
കളി ആരംഭിച്ച കാലം തൊട്ട് തന്നെ ഇന്ത്യയിൽ മറ്റേതു ക്രിക്കറ്റർക്കും കിട്ടാത്ത പേരും പ്രശസ്തിയും മാധ്യമശ്രദ്ധയും സച്ചിൻ എന്ന ഇതിഹാസതാരത്തിന്റെ മകൻ എന്ന നിലയിൽ അർജുന് ലഭിച്ചിരുന്നു.
സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറിനെ ലേലത്തിൽ മുംബൈ ടീമിൽ എടുത്തതിനെക്കുറിച്ച് മനസ് തുറന്ന് മുംബൈ കോച്ച് മഹേള ജയവർധനെ രംഗത്ത്. നേരത്തെ തന്നെ നെപ്പോട്ടിസമടക്കമുള്ള ആരോപണങ്ങളും അച്ഛനുമായുള്ള താരതമ്യങ്ങളും കൊടുമ്പിരി കൊള്ളുന്ന സമയത്തായിരുന്നു അർജുന്റെ പേര് ലേലത്തിനുള്ളവരുടെ ലിസ്റ്റിൽ ഇടം പിടിക്കുന്നതും അടിസ്ഥാന തുകയായ 20 ലക്ഷം രൂപയ്ക്ക് താരത്തെ എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നതും.
കളി ആരംഭിച്ച കാലം തൊട്ട് തന്നെ ഇന്ത്യയിൽ മറ്റേതു ക്രിക്കറ്റർക്കും കിട്ടാത്ത പേരും പ്രശസ്തിയും മാധ്യമശ്രദ്ധയും സച്ചിൻ എന്ന ഇതിഹാസതാരത്തിന്റെ മകൻ എന്ന നിലയിൽ അർജുന് ലഭിച്ചിരുന്നു. അച്ഛനെപ്പോലെ ബാറ്റിങ്ങിനെക്കാൾ ഇടം കൈയ്യൻ പേസ് ബോളിങ്ങിന്റെ പേരിലാണ് ആഭ്യന്തരക്രിക്കറ്റിൽ അർജുൻ അറിയപ്പെട്ടിരുന്നത്. ഒപ്പം തരക്കേടില്ലാത്ത ഓൾ റൗണ്ട് മികവും.
അവന്റെ കഴിവും സ്ക്കില്ലുകളും മാത്രമായിരുന്നു ലേലത്തിൽ വിളിക്കുമ്പോൾ മാനദണ്ഡം. ഒപ്പം മുംബൈ ഇന്ത്യൻസിന്റെ ഒപ്പമുള്ള സഹവാസം അർജുന് പഠിച്ചെടുക്കാനും മറ്റുമുള്ള പാഠശാലയുമാവും. സച്ചിന്റെ ടാഗ് അവന് വലിയ സമ്മർദമുണ്ടാക്കാമെങ്കിലും ഭാഗ്യത്തിന് അവൻ സച്ചിനെപ്പോലെ ബാറ്റ്സ്മാനല്ല, ബോളറാണ്. അപ്പോൾ എനിക്ക് തോന്നുന്നത് സച്ചിൻ പോലും അവനെപ്പോലെ പന്തെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നയിടത്ത് അർജുൻ എത്തിപ്പെടുമെന്നാണ്. മഹേള പറയുന്നു.
അവനെ ഒരിക്കലും സമ്മർദത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവൻ പതിയെ വലിയ താരമാവും. ജയവർധനെ പ്രവചിക്കുന്നു. കഴിഞ്ഞ ഐ പി എൽ സമയത്ത് നെറ്റ് ബോളറായി മുംബൈയ്ക്കൊപ്പമുണ്ടായിരുന്നു അർജുൻ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!