തീരത്തിന് 20 മീറ്ററിനുളളിലെ നിർമ്മാണങ്ങൾ ഉടന്‍ പൊളിച്ചുമാറ്റണം, ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ്
ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷൻ നിയമപ്രകാരം ഇത്തരത്തിലുളള ഭൂമി കൈവശം വെച്ചിരിക്കുന്നവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ, ഭൂമി തരം മാറ്റുന്നതിനോ ബന്ധപ്പെട്ട അധികൃതരിൽ നിന്നും അനുമതി വാങ്ങിയിരിക്കണം.
പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതിന് പിന്നാലെയുളള വിവാദ ഉത്തരവുകൾ ലക്ഷദ്വീപിൽ തുടരുന്നു. കടൽ തീരത്ത് നിന്നും 20 മീറ്ററിനുളളിലെ വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നാണ് പുതിയ നിർദേശം. ഇതിനായി കവരത്തി, സുഹലി ദ്വീപുകളിലെ ജനങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് നൽകി. 1965ലെ ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷനിലെ 20(1) വകുപ്പിന്റെ ലംഘനമാണെന്ന് ഇത്തരത്തിലുള്ള നിർമാണമെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടിസിൽ പറയുന്നത്. പരാതികളോ, രേഖകളോ ഹാജരാക്കാനുണ്ടെങ്കിൽ ഈ മാസം 30നുളളിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുമെന്നും നോട്ടീസിലുണ്ട്.
ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷൻ നിയമപ്രകാരം ഇത്തരത്തിലുളള ഭൂമി കൈവശം വെച്ചിരിക്കുന്നവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ, ഭൂമി തരം മാറ്റുന്നതിനോ ബന്ധപ്പെട്ട അധികൃതരിൽ നിന്നും അനുമതി വാങ്ങിയിരിക്കണം. ആൾപ്പാർപ്പില്ലാത്ത ഷെഡ്ഡുകൾ പൊളിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഈ ഷെഡ്ഡുകൾ മത്സ്യതൊഴിലാളികൾ സ്വമേധയ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
നേരത്തെ അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ലക്ഷദ്വീപില്‍ ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മെന്റ് പ്ലാന്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദ്വീപ് നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 2015ലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. 2016ല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നിര്‍ഭയകേസ്: കുറ്റകൃത്യത്തിനും വധശിക്ഷയ്ക്കും ഇടയിലെ ഏഴ് വര്‍ഷം
തൊണ്ട നനയാന്‍ ഇനിയെത്ര കാത്തിരിക്കണം; കുടിവെള്ളം വാട്ടര്‍ അഥോറിറ്റി പറയും പോലെ
20 മീറ്ററിനുളളിലെ വീടുകൾ പൊളിക്കുന്നതിന് സ്റ്റേ, ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി