Video| ഫെബ്രുവരി 7: കുംബ്ലെയ്ക്ക് മാത്രമല്ല, ക്രിക്കറ്റ് ലോകത്തിന് തന്നെ മറക്കാനാകില്ല ആ അതുല്യനേട്ടം
ഒരു ടെസ്റ്റ് മത്സരത്തിലെ ജയം എന്നതിലേറെ ശ്രദ്ധേയമായത് കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടമായിരുന്നു.
അത് സംഭവിച്ചത് 1999 ഫെബ്രുവരി 7 ന് ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റും സ്വന്തമാക്കുകയെന്ന അതുല്യ നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാം ബൗളറായി അനില്‍ കുംബ്ലെ മാറി. ഡല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനത്ത് പാകിസ്താനനെതിരായ മത്സരത്തിലായിരുന്നു കുംബ്ലെയുടെ ഈ നേട്ടം. രണ്ട് ടെസ്റ്റുകളുടെ സീരിസില്‍ രണ്ടാം മത്സരത്തിലായിരുന്നു അത്.
#OnThisDay in 1999, #TeamIndia spin legend @anilkumble1074 became the first Indian bowler and second overall to scalp all the 10 wickets in a Test innings. ????????
— BCCI (@BCCI) February 7, 2021
Watch that fantastic bowling display ???????? pic.twitter.com/OvanaqP4nU
കളിയുടെ ചുരുക്കും ഇങ്ങനെ:
പാകിസ്താന് മുന്നില്‍ ഇന്ത്യ വച്ച വിജയലക്ഷം 420 റണ്‍സ് ആയിരുന്നു. രണ്ടാം ഇന്നിങ്സില്‍ 400മേല്‍ വിജയലക്ഷ്യം പിന്തുടരുകയെന്നത് ഏറെക്കുറേ ക്ലേശകരമായ ദൗത്യവും. പക്ഷെ, പാക് ഓപണര്‍മാരായ ഷാഹിദ് അഫ്രിദിയും സിയിദ് അന്‍വറും ധീരമായി നേരിട്ടു. ഒന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ മികച്ച അടിത്തറയിടുകയും ചെയ്തു. ഇന്ത്യ ഏറെക്കുറേ ജയപ്രതീക്ഷ കൈവിടുന്ന ഘട്ടം.
മത്സരത്തിന്റെ ഗതി മാറ്റിയ കുംബ്ലെയുടെ ഓവര്‍ പിറന്നു. 41 റണ്‍സ് എടുത്ത അഫ്രിദിയെ പുറത്താക്കി. അത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നൊരുക്കുമായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കുംബ്ലൈയ്ക്ക് പോലും. 101/1 എന്ന നിലയില്‍നിന്ന് 128/6 എന്നതിലേക്ക് പാകിസ്താന് നിലംപതിക്കാന്‍ പിന്നെ ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. കൃത്യമായ ഇടവേളകളില്‍ കുംബ്ലെയുടെ പന്തുകള്‍ക്ക് മുന്നില്‍ കീഴടങ്ങി പാക് ബാറ്റ്സ്മാന്മാര് പവലിയനിലേക്ക് മടങ്ങി. മത്സരത്തിന്റെ 61 ാം ഓവറില്‍ വസീം അക്രത്തെ കൂടി പുറത്താക്കി കുംബൈ ആ മഹത്തായ ദൗത്യം പൂര്‍ത്തിയാക്കി. ഇന്ത്യയ്ക്ക് 212 റണ്‍സ് വിജയം.
ഒരു ടെസ്റ്റ് മത്സരത്തിലെ ജയം എന്നതിലേറെ ശ്രദ്ധേയമായത് കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടമായിരുന്നു. ഇംഗ്ലണ്ട് താരം ജിലം ലാക്കര്‍ മാത്രമായിരുന്നു ആ നേട്ടം അതിന് മുമ്പ് കൈവരിച്ചത്. 26.3 ഓവറില്‍ 74 റണ്‍സ് മാത്രം വഴങ്ങി 10 വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ച കുംബ്ല ചരിത്രത്തില്‍ ഇടം പിടിച്ചു.
2008ല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ 619 വിക്കറ്റിന്റെ നേട്ടം സ്വന്തം പേരില്‍ കുറിച്ചിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍ കാപ് കൂടി അണിഞ്ഞ ഈ ഗ്ലൂഗ്ലി സ്പെഷ്യലിസ്റ്റ് ലെഗ്സ്പിന്നര്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!