പന്ത് അത് ചെയ്യും, ഗാംഗുലിയാണെങ്കിൽ സ്വപ്നത്തിൽ പോലും ആ ഷോട്ട് കളിക്കാൻ ധൈര്യപ്പെടില്ല!
റിഷഭ് പന്ത് തന്റെ പന്തില്‍ റിവേഴ്സ് സ്വീപ് ചെയ്തത് താരത്തിന്റെ ചങ്കുറപ്പാണ്. സൗരവ് ഗാംഗുലി ആയിരുന്നെങ്കില്‍ ഒരിക്കലും അതിന് ധൈര്യപ്പെടുകയില്ല.
ലോകചാംപ്യൻഷിപ്പിലെ ഫൈനലിനു ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ആഗസ്ത് 4 ന് തുടക്കമാവുകയാണ്. അഞ്ചു മത്സരപരമ്പരയിൽ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ കീഴടക്കാന്‍ ഇന്ത്യന്‍ നിരയ്ക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്.
പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന, നന്നായി സ്വിങ് ചെയ്യുന്ന ഈ പിച്ചുകളില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. ഇപ്പോൾ പിച്ചിന്റെ അവസ്ഥയെക്കുറിച്ചും ഇന്ത്യയുടെ പുതിയ താരങ്ങളുടെയും പഴയ താരങ്ങളുടെയും ബാറ്റിങ് ശൈലിയെക്കുറിച്ചും പുതിയ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസർ ആൻഡേഴ്സൺ.
ആതിഥേയര്‍ക്ക് അനുകൂലമായ പിച്ച് ഒരുക്കിയതില്‍ ഇന്ത്യയ്ക്ക് പരാതി പറയാന്‍ കഴിയില്ലെന്നാണ് ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ അഭിപ്രായം. ഇന്ത്യയില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഏതു തരത്തിലുള്ള പിച്ച് ആയിരുന്നു എന്നത് ഏവര്‍ക്കും അറിയാം. ഇന്ത്യ അവരുടെ മൈതാനം അവര്‍ക്കനുകൂലമായി നന്നായി പ്രയോജനപ്പെടുത്തിയവരാണ്. ലോകത്തെ എല്ലാ ടീമുകളും ഈ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു. ആന്ഡേഴ്സണ് പറയുന്നു.
ഇന്ത്യയുടെ പുതിയ തലമുറയേയും മുന്‍ കളിക്കാരേയും ആന്ഡേഴ്സണ് താരതമ്യം ചെയ്തത് ഇങ്ങനെ. ഐപിഎല്‍ കളിക്കാരെ ഭയരഹിതരാക്കിയിട്ടുണ്ട്. റിഷഭ് പന്ത് തന്റെ പന്തില്‍ റിവേഴ്സ് സ്വീപ് ചെയ്തത് താരത്തിന്റെ ചങ്കുറപ്പാണ്. സൗരവ് ഗാംഗുലി ആയിരുന്നെങ്കില്‍ ഒരിക്കലും അതിന് ധൈര്യപ്പെടുകയില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!