ആ പോളിസി ദേവേന്ദ്രൻ വിചാരിച്ചാലും മാറ്റില്ല, അതിനാൽ ആദ്യടെസ്റ്റിലെ വിജയശിൽപി ആൻഡേഴ്സൻ രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കും
രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്സനു പകരമെത്തുക അതുപോലെ തന്നെ അപകടകാരിയായ മറ്റൊരു സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരിക്കും.
ചെന്നൈയില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് വിജയത്തിൽ നിർണായകപങ്ക് വഹിച്ച ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സന് കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. മല്‍സരഫലം പരിഗണിക്കാതെ ടീം റൊട്ടേറ്റ് ചെയ്യുന്നതാണ് ഇംഗ്ലണ്ടിന്റെ രീതി. അടുത്ത ടെസ്റ്റിലും ഇതു തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ആന്‍ഡേഴ്സനായിരിക്കും വിശ്രമം നല്കിയേക്കുക.
ഇംഗ്ലണ്ട് 227 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലായി അഞ്ചു വിക്കറ്റെടുത്തിരുന്നു ആൻഡേഴ്സൺ. രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്സനു പകരമെത്തുക അതുപോലെ തന്നെ അപകടകാരിയായ മറ്റൊരു സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരിക്കും.
ആന്ഡേഴ്സന് ക്ലാസ് പ്ലെയറാണെന്നും അദ്ദേഹത്തെ പുറത്തിരുത്തുകയെന്നത് കടുപ്പമേറിയ തീരുമാനവുമാണ്. രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കളിക്കുമോയെന്നറിയാന് കാത്തിരിക്കണം. വിന്നിങ് കോമ്പിനേഷനെ മാറ്റാന്‍ തനിക്കു മടിയില്ലെന്നും കോച്ച് സില്‍വര്‍വുഡ് പറയുന്നു.
നേരത്തേ ഇംഗ്ലണ്ട് ടീം ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോഴും ടീമിനെ റൊട്ടേറ്റ് ചെയ്തിരുന്നു. അന്നു ആദ്യ ടെസ്റ്റില്‍ ആന്ഡേഴ്സന് കളിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ബ്രോഡ് പകരക്കാരനായി ടീമിലെത്തിയിരുന്നു. ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!